0%

Chapter Title : മൃഗം 15 [Master]

Author : Master Read All Parts 1702

എനിക്ക് കിട്ടിയിട്ടുണ്ട്..എല്ലാം മഹാദേവന്റെ കൃപ..ഓം നമ ശിവായ” അവന്‍ ഉറക്കെ ചിരിച്ചു. അങ്ങനെ അടുത്ത ദിവസം മുതല്‍ ദിവ്യ അനുരാഗിന്റെ ഒപ്പം പോക്കുവരവ് തുടങ്ങി. രാവിലെ പാടത്തിനരുകില്‍ അവന്‍ അവളെ കാത്ത് നില്‍ക്കും. അവള്‍ എത്തുമ്പോള്‍ ഇരുവരും രണ്ടു സൈക്കിളിലുകളില്‍ ആയി സ്കൂളിലേക്ക് പോകും. അനുരാഗ് ഒരു സുരക്ഷയുടെ ഭാഗമായി നല്ലൊരു കത്തിയും അരയില്‍ സൂക്ഷിച്ചിരുന്നു. അവന്‍ കൂടെ ഉള്ളതുകൊണ്ട് ദിവ്യയ്ക്ക് ഭയമൊന്നും തോന്നിയില്ല. അങ്ങനെ രണ്ടു ദിവസങ്ങള്‍ കഴിഞ്ഞു മൂന്നാം ദിനമെത്തി. ഉച്ചയ്ക്ക് സ്കൂള്‍ വിട്ടപ്പോള്‍ ദിവ്യ ബാഗുമായി എഴുന്നേറ്റു. അനുരാഗ് വന്നാല്‍ അവള്‍ക്ക് മെസേജ് നല്‍കും. ഓരോ ദിവസവും വെവ്വേറെ സ്ഥലത്താണ് അവന്‍ കാത്തു നില്‍ക്കുന്നത്. സ്കൂളിന്റെ പരിസരത്ത് പൂവാല ശല്യം ഉള്ളതുകൊണ്ട് സ്കൂള്‍ വിടുന്ന സമയത്ത് പൌലോസ് രണ്ടു പോലീസുകാരെ അവിടെ അയയ്ക്കാറുണ്ട്. അവരുടെ കണ്ണില്‍ പെടാതിരിക്കാന്‍ ആണ് അവന്‍ മാറി മാറി നിന്നിരുന്നത്. അവന്റെ മെസേജ് വന്നിട്ടുണ്ടോ എന്നറിയാനായി ദിവ്യ ബാഗ് തുറന്നു. പക്ഷെ ഫോണ്‍ അതിനുള്ളില്‍ ഉണ്ടായിരുന്നില്ല. അവള്‍ ബാഗ് മേശപ്പുറത്ത് വച്ചിട്ട് മൊത്തം ഒന്നുകൂടി നോക്കി. ഇല്ല ഫോണില്ല. പുസ്ത്കങ്ങള്‍ മൊത്തം വെളിയില്‍ എടുത്ത് അവള്‍ പരിശോധിച്ചു. പക്ഷെ നിരാശയായിരുന്നു ഫലം. അവള്‍ സംശയത്തോടെ അല്‍പനേരം നിന്നു. താന്‍ ഫോണ്‍ കൊണ്ട് വന്നതാണ്! പക്ഷെ ഇപ്പോള്‍ അതെവിടെപ്പോയി. “എടീ രശ്മീ..ഒന്ന് നിന്നെ..എന്റെ ഫോണ്‍ കാണുന്നില്ല” തന്റെ തൊട്ടടുത്ത് ഇരിക്കുന്ന രശ്മിയോട് ദിവ്യ വിളിച്ചു പറഞ്ഞു. അവള്‍ പുറത്തിറങ്ങിക്കഴിഞ്ഞിരുന്നു. “ബാഗില്‍ ഇല്ലേ?” “ഇല്ലടി” “നീ ഫോണ്‍ കൊണ്ടുവന്നിരുന്നോ?” “ഉം..ഞാന്‍ ബാഗില്‍ വച്ചിരുന്നതാണ്” “ശ്ശൊ..ഞാന്‍ ഒന്ന് വിളിച്ചു നോക്കാം” അവള്‍ വേഗം തന്റെ ഫോണെടുത്ത് ദിവ്യയുടെ നമ്പര്‍ ഡയല്‍ ചെയ്തു. അവളുടെ മുഖം ചുളിയുന്നത് ദിവ്യ മനസിലാക്കി. “സ്വിച്ച് ഓഫ് ആണ്” രശ്മി പറഞ്ഞു. ദിവ്യ ഞെട്ടി. താന്‍ ഒരിക്കലും ഫോണ്‍ സ്വിച്ചോഫ്‌ ചെയ്യാറില്ല. അതിനര്‍ത്ഥം ആരോ

💬 Comments

View all comments