Chapter Title : മൃഗം 15 [Master]
അവര്‍ കൊച്ചിയിലുള്ള ഒരു ഗാംഗ് അല്ലെ? അവരെങ്ങനെ ഇവിടെ?” “എന്റെ അച്ഛനുമായി ഉള്ള എന്തോ പ്രശ്നമാണ്..അങ്ങനെ അതിനായി വന്നപ്പോള്‍ ആണ് അവരെന്നെ കണ്ടത്..അതോടെ എന്നെ കിട്ടാനായി അവരുടെ ശ്രമം..അന്ന് ഞാന്‍ രണ്ടും കല്‍പ്പിച്ച് ഓടിയാണ് രക്ഷപെട്ടത്. അച്ഛന്‍ നാട്ടുകാരെ വിളിച്ചു കൂട്ടിയതുകൊണ്ട് അന്നവര്‍ പോയി..പക്ഷെ ഏതു സമയത്തും അവര്‍ എന്നെ തേടി വരും..എസ് ഐ പറഞ്ഞത് ഞാന്‍ സ്കൂളിലേക്ക് പോകുന്ന വഴിക്ക് സൂക്ഷിക്കണം എന്നാണ്..എനിക്ക് നല്ല പേടിയുണ്ട് അനുരാഗ്..ഞങ്ങള്‍ക്ക് ആരുമില്ല സഹായത്തിന്...” ദിവ്യ വിതുമ്പി. അനുരാഗിന്റെ മനസ് തരളിതമായി. താന്‍ ഏറെക്കാലമായി പിന്നാലെ നടന്നു മോഹിച്ച പെണ്ണ് ഇപ്പോള്‍ തന്നെ ഇഷ്ടപ്പെട്ടിരിക്കുന്നു. പക്ഷെ അവള്‍ വലിയ ഒരു അപകടത്തിലാണ്. അവളെ അതില്‍ നിന്നും താന്‍ രക്ഷിച്ചാല്‍, പിന്നെ അവളെ തന്നില്‍ നിന്നും അകറ്റാന്‍ ഒരാള്‍ക്കും സാധിക്കില്ല; ഒരാള്‍ക്കും. അവള്‍ നേരിടുന്ന ഭീഷണി തന്നെക്കൊണ്ട് തടയാന്‍ സാധിക്കില്ല എന്നറിയാമായിരുന്നെങ്കിലും അവള്‍ക്ക് വേണ്ടി എന്തും ചെയ്യാന്‍ അവന്‍ സ്വന്തം മനസ്സിനെ സജ്ജമാക്കി. എങ്ങനെയും തന്റെ മോഹം സാധിക്കണം! വലിയ വലിയ മോഹങ്ങള്‍ക്ക് വിലയും കൂടും. അവനത് അറിയാമായിരുന്നു. “നീ പേടിക്കണ്ട ദിവ്യെ..നീ സ്കൂളിലേക്ക് പോകുന്ന വഴിയില്‍ ഞാനും നിന്റെ കൂടെക്കാണും..ഒരുത്തനും നിന്നെ തൊടില്ല..പക്ഷെ അവര്‍ നിന്റെ വീട്ടില്‍ വീണ്ടും വന്നാല്‍?” അവന്‍ ചോദിച്ചു. “ഇനി അവര്‍ വീട്ടില്‍ വന്നേക്കില്ല എന്നാണ് എസ് ഐ പറഞ്ഞത്..അദ്ദേഹത്തിന്റെ മൊബൈല്‍ നമ്പരും തന്നിട്ടുണ്ട്..എന്തെങ്കിലും പ്രശ്നം ഉണ്ടായാല്‍ വിളിക്കാന്‍” “ഹും..ഈ പോലീസിനെ കൊണ്ട് ഒരു ഗുണവുമില്ല. അന്ന് നിന്റെ വീട്ടില്‍ അവര്‍ കയറിയിട്ട് അയാള്‍ എന്ത് ചെയ്തു? ഒരു മൊബൈല്‍ നമ്പര്‍..നിനക്ക് ഞാനുണ്ട് ദിവ്യെ..നിന്നെ പിടിക്കാന്‍
💬 Comments
View all comments