0%

Chapter Title : മൃഗം 15 [Master]

Author : Master Read All Parts 3.2K

പോലീസുകാരെ അവിടെ അയയ്ക്കാറുണ്ട്. അവരുടെ കണ്ണില്‍ പെടാതിരിക്കാന്‍ ആണ് അവന്‍ മാറി മാറി നിന്നിരുന്നത്. അവന്റെ മെസേജ് വന്നിട്ടുണ്ടോ എന്നറിയാനായി ദിവ്യ ബാഗ് തുറന്നു. പക്ഷെ ഫോണ്‍ അതിനുള്ളില്‍ ഉണ്ടായിരുന്നില്ല. അവള്‍ ബാഗ് മേശപ്പുറത്ത് വച്ചിട്ട് മൊത്തം ഒന്നുകൂടി നോക്കി. ഇല്ല ഫോണില്ല. പുസ്ത്കങ്ങള്‍ മൊത്തം വെളിയില്‍ എടുത്ത് അവള്‍ പരിശോധിച്ചു. പക്ഷെ നിരാശയായിരുന്നു ഫലം. അവള്‍ സംശയത്തോടെ അല്‍പനേരം നിന്നു. താന്‍ ഫോണ്‍ കൊണ്ട് വന്നതാണ്! പക്ഷെ ഇപ്പോള്‍ അതെവിടെപ്പോയി. “എടീ രശ്മീ..ഒന്ന് നിന്നെ..എന്റെ ഫോണ്‍ കാണുന്നില്ല” തന്റെ തൊട്ടടുത്ത് ഇരിക്കുന്ന രശ്മിയോട് ദിവ്യ വിളിച്ചു പറഞ്ഞു. അവള്‍ പുറത്തിറങ്ങിക്കഴിഞ്ഞിരുന്നു. “ബാഗില്‍ ഇല്ലേ?” “ഇല്ലടി” “നീ ഫോണ്‍ കൊണ്ടുവന്നിരുന്നോ?” “ഉം..ഞാന്‍ ബാഗില്‍ വച്ചിരുന്നതാണ്” “ശ്ശൊ..ഞാന്‍ ഒന്ന് വിളിച്ചു നോക്കാം” അവള്‍ വേഗം തന്റെ ഫോണെടുത്ത് ദിവ്യയുടെ നമ്പര്‍ ഡയല്‍ ചെയ്തു. അവളുടെ മുഖം ചുളിയുന്നത് ദിവ്യ മനസിലാക്കി. “സ്വിച്ച് ഓഫ് ആണ്” രശ്മി പറഞ്ഞു. ദിവ്യ ഞെട്ടി. താന്‍ ഒരിക്കലും ഫോണ്‍ സ്വിച്ചോഫ്‌ ചെയ്യാറില്ല. അതിനര്‍ത്ഥം ആരോ തന്റെ ഫോണ്‍ എടുത്തിരിക്കുന്നു. “രശ്മി..ഞാന്‍ ഉച്ചയ്ക്ക് പുറത്ത് പോയപ്പോള്‍ ആരെങ്കിലും നമ്മുടെ ക്ലാസില്‍ വന്നിരുന്നോ...” ദിവ്യ ചോദിച്ചു. “ഉം...എടീ ഇലവന്‍ സിയിലെ ഫാത്തിമ നമ്മുടെ ക്ലാസില്‍ നിന്നും ഇറങ്ങുന്നത് ഞാന്‍ കണ്ടിരുന്നു..അവള്‍ പക്ഷെ ഇന്നവള്‍ നേരത്തെ പോയി...” രശ്മി പറഞ്ഞു. “അവള്‍ എന്തിനാണ് ക്ലാസില്‍ വന്നത്?” “അറിയില്ല..നീ ചെന്നു മിസ്സിനോട് പറ..നാളെ അവളെ വിളിച്ചു ചോദിക്കാം...” ദിവ്യ തലയാട്ടിയ ശേഷം ദേഷ്യത്തോടെ ടീച്ചേഴ്സ് റൂമിലേക്ക് നടന്നു. മിസ്സിനോട് വിവരം പറഞ്ഞപ്പോള്‍ വേണ്ടത് അടുത്ത ദിവസം ചെയ്യാം എന്ന്

💬 Comments

View all comments