Chapter Title : മൃഗം 15 [Master]
എനിക്ക് ഏറ്റവും ഇഷ്ടം...” ഒരു വാഹനത്തിന്റെ ഇരമ്പല്‍ കേട്ട ദിവ്യ തിരിഞ്ഞു നോക്കി. പിന്നില്‍ നിന്നും ഒരു വെളുത്ത മാരുതി വാന്‍ വരുന്നത് കണ്ട് അവള്‍ സൈക്കിള്‍ റോഡിന്റെ നടുവില്‍ നിന്നും അരികിലേക്ക് മാറ്റിച്ചവിട്ടി. അവളുടെ ഒപ്പം നീങ്ങിക്കൊണ്ടിരുന്ന അനുരാഗ് സൈക്കിള്‍ ദിവ്യയുടെ പിന്നിലാക്കി. വാന്‍ അതിവേഗമാണ് വന്നു കൊണ്ടിരുന്നത്. അവര്‍ ഏതാണ്ട് പാടത്തിന്റെ കാല്‍ഭാഗം പിന്നിട്ടു കഴിഞ്ഞ സമയത്ത് തൊട്ടടുത്തെത്തിയ വാന്‍ പെട്ടെന്ന് ദിവ്യയുടെ മുന്‍പിലായി ബ്രേക്കിട്ടു. അതിന്റെ കതക് മിന്നായം പോലെ പിന്നിലേക്ക് നിരങ്ങിമാറി. അടുത്ത നിമിഷം ദിവ്യയെ അതിലിരുന്നവര്‍ വണ്ടിയുടെ ഉള്ളിലേക്ക് വലിച്ചിട്ടു. അവള്‍ നിലവിളിക്കാന്‍ ശ്രമിച്ചപ്പോഴേക്കും അവര്‍ അവളുടെ വായ പൊത്തിക്കഴിഞ്ഞിരുന്നു.
💬 Comments
View all comments