0%

Chapter Title : മുഹബത്ത് 4 [Vashalan]

Author : Vashalan Read All Parts 139318

"പക്ഷേ നിങ്ങളുടെ അനാവശ്യ വർത്തമാനം കാരണം എന്റെ തലയിലാണ് ഇപ്പോൾ ഇതൊക്കെ ഓടുന്നത്. ഇനിമേലാൽ എന്നോട് ഇങ്ങനത്തെ വർത്തമാനങ്ങളൊന്നും പറഞ്ഞു തരരുത്, കേട്ടല്ലോ?"

"ശരി ശരി... ഇനി ഞാൻ ആ പിള്ളേരെപ്പറ്റി നിന്നോട് ഒന്നും പറയില്ല, പോരെ?" ഞാൻ അവളുടെ ചുണ്ടിൽ പതുക്കെ ഉമ്മ വെച്ചു. "ഇപ്പോൾ തമ്പുരാട്ടിയുടെ ആ പേടിയൊക്കെ മാറിയോ?"

"ഉം... ചെറുതായിട്ട്," അവൾ നാണത്തോടെ എന്റെ കെട്ടിൽ നിന്ന് മെല്ലെ മാറിനിന്നു. "ഇനി അങ്ങോട്ട് മാറി നിൽക്ക് ഇക്കാ...

"ആഹാ... എന്നാ പിന്നെ നീയും വന്ന് ഹാളിൽ

വന്ന് ഇരിക്ക് പെണ്ണേ. വെറുതെ ഇവിടെത്തന്നെ നിൽക്കേണ്ട കാര്യമില്ലല്ലോ,"

അവൾ കൈകൾ തോർത്തിൽ തുടച്ച്, കുർത്തി ഒന്നുകൂടി ഒതുക്കിയിട്ട് എന്റെ ഒപ്പം ഹാളിലേക്ക് നടന്നു.

അപ്പോഴേക്കും ശ്രീരാഗും ഫാസിലിനും കുളിച്ച് ഡ്രസ്സ് മാറി ഫ്രഷ് ആയി ഹാളിലേക്ക് എത്തിയിരുന്നു. രാമേട്ടൻ സോഫയിലിരുന്ന് ഫോണിൽ നാട്ടിലെ വാർത്തകൾ നോക്കുകയാണ്.

"ആഹാ... ഇത്തയുടെ അടുക്കളയിലെ പണിയൊക്കെ കഴിഞ്ഞോ?" ഫാസിൽ ടിവിയുടെ റിമോട്ട് എടുക്കുന്നതിനിടയിൽ ചോദിച്ചു.

"ഉം... ഒക്കെ കഴിഞ്ഞു ഫാസിലേ," ഹൻസിബ എന്റെ അടുത്ത വശത്തുള്ള കുഷ്യനിൽ വന്നിരുന്നു.

"എന്തായാലും ഇത്തയും കൂടി ഇങ്ങോട്ട് വന്നിരുന്നത് നന്നായി. ഇല്ലെങ്കിൽ ഞങ്ങൾ ഇവിടിരുന്ന് നാട്ടിലെ പൊളിറ്റിക്സും ഓഫീസ്

പണികളെ പറ്റി പറഞ്ഞ് വിരസതയടിച്ചേനെ!" ശ്രീരാഗ് ചിരിച്ചുകൊണ്ട് ഹൻസിബയെ ഒന്നു നോക്കി.

"ഹാ... അത് നന്നായി! ഈ ഷാജുവും രാമേന്ദ്രേട്ടനും കൂടിയാൽ പിന്നെ ഇവിടത്തെ ഗാരേജിലെ കാര്യവും, അല്ലെങ്കിൽ കുവൈറ്റിലെ ചൂടിന്റെ കാര്യവും മാത്രമേ പറയൂ അതും ഇല്ലെങ്കിൽ ഫുഡ് ഉണ്ടാക്കുന്നതിനെ പറ്റി മാത്രം ഒരു മൂന്ന് നാല് എസ്സെ അങ്ങോട്ട് കാച്ചും വേറെ ഒന്നും കാണില്ല, അതും

ആണെങ്കില് ഒടുക്കത്തെ ലാഗും കേട്ട് കേട്ട് ബോര് അടിക്കും ഇതെല്ലാം കേട്ട് എനിക്ക് ഇവരെ നല്ല തെറി വിളിക്കാന് പോലും തോന്നാറുണ്ട്.

ഇത്ത ഉള്ളതുകൊണ്ട് ഇപ്പൊ

💬 Comments

View all comments