Chapter Title : മുഹബത്ത് 4 [Vashalan]
അല്പം ഫ്രഷ്നസ്സ് ഒക്കെ വരുന്നുണ്ട്," ഫാസിൽ തമാശമട്ടിൽ കൂട്ടിച്ചേർത്തു.
"എടാ എടാ... നീ ഞങ്ങളെ പറയേണ്ട," രാമേന്ദ്രേട്ടൻ ഫോണിൽ നിന്ന് കണ്ണെടുത്ത് ഉറക്കെ ചിരിച്ചു. "കുവൈറ്റിൽ വന്ന് പണി എടുക്കുന്നവർ ഇതല്ലാതെ വേറെ എന്താടാ
സംസാരിക്കുക, കൂടാതെ ഇവിടെ വേറെ എന്താ ഉള്ളത് സംസാരിക്കാന്, റൂം വിട്ടാല് ഓഫീസ് അതു കഴിഞ്ഞാല് റൂം പിന്നെ വെള്ളിയാഴ്ച കിട്ടുന്ന ഓഫ് ഡേ,അപ്പൊ അതിനെ പറ്റിയല്ലേ സംസാരിക്കാന് പറ്റുക!
എന്തായാലും നാട്ടിൽ നിന്ന് ഹൻസിബ കൂടെ വന്നതിൽ പിന്നെ ഈ ഫ്ലാറ്റിനൊരു ജീവൻ വെച്ചിട്ടുണ്ട്. നാട്ടിലെ നമ്മുടെ സ്വന്തം വീടിന്റെ ഒരു ഫീൽ."
"അത് സത്യമാ രാമേട്ടാ," ശ്രീരാഗ് ഗൗരവത്തോടെ പറഞ്ഞു. "പണ്ടൊക്കെ വൈകുന്നേരം വന്നാൽ ഓരോരുത്തരും അവരവരുടെ ഫോണും പിടിച്ച് റൂമിൽ കയറി കിടക്കും.
ഇപ്പോൾ എല്ലാവരും ഹാളിൽ ഒന്നിച്ച് ഇരുന്ന് ചായ കുടിക്കാനും വർത്തമാനം പറയാനുമൊക്കെ ഒരു ടൈം കണ്ടെത്തുന്നുണ്ട്."
അവന്മാരുടെ ആ വർത്തമാനവും സ്നേഹവും കേട്ടപ്പോൾ ഹൻസിബയുടെ മുഖത്ത് വിരിഞ്ഞത് സന്തോഷം നിറഞ്ഞ ഒരു
പുഞ്ചിരിയായിരുന്നു.
"അതുപിന്നെ... നാട്ടിൽ നമ്മളൊക്കെ കുടുംബത്തോടെ ഒരുമിച്ചിരുന്ന് രാത്രി ചായ കുടിക്കുന്ന ആ ഒരു ശീലമല്ലേ," ഹൻസിബ പതുക്കെ പറഞ്ഞു. "ഇവിടെ വന്ന് ആദ്യമൊക്കെ എനിക്കും ഭയങ്കര ബോറടിയായിരുന്നു.
പക്ഷേ നിങ്ങൾ എല്ലാവരും കൂടെയുള്ളതുകൊണ്ട് ഇപ്പോൾ നല്ല സന്തോഷമുണ്ട്."
"അബ്ബാ! ഇത്ത അങ്ങനെ പറഞ്ഞ സ്ഥിതിക്ക് ഇനി മുതൽ വൈകുന്നേരത്തെ ചായ കുടിയും വർത്തമാനവും ഒരു സ്ഥിരം പരിപാടിയാക്കാം!" ഫാസിൽ ആവേശത്തോടെ പറഞ്ഞു.
അല്ല ഷാജുക്കാ, ഞാൻ ഒരു കാര്യം ചോദിച്ചാൽ ഒന്നും തോന്നരുത്," ഫാസിൽ ചിരിയോടെ പറഞ്ഞു. "നാട്ടിൽ വെച്ച് ഇത്ത ഉണ്ടാക്കുന്ന വിഭവങ്ങളുടെ അളവും, ഇവിടെ വന്നതിന് ശേഷമുള്ള അളവും തമ്മിൽ എന്തെങ്കിലും വ്യത്യാസമുണ്ടോ?"
"അതെന്താടാ ഫാസിലേ നീ അങ്ങനെ ഒരു ചോദ്യം?" രാമേന്ദ്രേട്ടൻ കൗതുകത്തോടെ ചോദിച്ചു.
"ഏയ്... ഒന്നുമില്ല രാമേട്ടാ," ഫാസിൽ
💬 Comments
View all comments