0%

Chapter Title : മുഹബത്ത് 4 [Vashalan]

Author : Vashalan Read All Parts 141301

ശ്രീരാഗിനെ നോക്കി ചെറുതായി ഒന്നു ചിരിച്ചു. "നമ്മുടെ ഷാജുക്കയുടെ ഒരു മാറ്റം കണ്ടിട്ട് ചോദിച്ചതാ. നാട്ടിൽ നിന്ന് ഇത്ത വരുമ്പോൾ ആകെ മെലിഞ്ഞൊരു കോലമായിരുന്നു.

ഇപ്പോൾ ദാ രണ്ടു മാസം കൊണ്ട് കവിളൊക്കെ വീർത്ത്, നല്ല ഗ്ലാമറായി... ഇത്ത ഷാജുവിനു മാത്രം പ്രത്യേകിച്ചു നല്ല ഭക്ഷണം വെച്ചു കൊടുക്കുന്നുണ്ടോ?

അതോ ഞങ്ങൾക്ക് തരുന്നതിൽ എന്തെങ്കിലും കുറവുണ്ടോ എന്ന് അറിയാനാ!"

അതു കേട്ടതും ശ്രീരാഗ് ഉറക്കെ ചിരിച്ചുപോയി. "അതുപിന്നെ ഫാസിലേ, ഷാജു വീട്ടിലെ ഭക്ഷണം കഴിക്കുന്നതിന്റെ ഒരു മാറ്റമുണ്ട്. അല്ലാതെ നമ്മൾ ഹോട്ടലിൽ നിന്ന് മേടിക്കുന്നതുപോലെയല്ലല്ലോ."

"എടാ എടാ... അളവ് കൂടിയത് ഭക്ഷണത്തിന്റെ മാത്രമല്ലടാ," ഞാൻ വിട്ടുകൊടുക്കാതെ അവന്മാരെ നോക്കി തമാശയായി പറഞ്ഞു. "മനസ്സിന് ഒരു സമാധാനം വരുമ്പോൾ ശരീരത്തിലും അതിന്റെ മാറ്റം കാണും.

നിങ്ങൾക്കും ഇതുപോലെ ഓരോന്ന് ഒപ്പിച്ചു തരാൻ ആളാകുമ്പോൾ മനസ്സിലാകും!"

"അയ്യോ... ഞങ്ങൾക്ക് ഇപ്പോൾത്തന്നെ ആവശ്യത്തിന് സമാധാനമുണ്ട് ഷാജുക്കാ," ശ്രീരാഗ് കൈകൾ കൂപ്പി ചിരിച്ചു. "പക്ഷേ ഇത്ത വന്നതിൽ പിന്നെ ഞങ്ങളുടെ വയറും നിറയുന്നുണ്ട്.

പണ്ടൊക്കെ രാത്രി എന്തെങ്കിലും ഉണ്ടാക്കാൻ മടിയായി ബ്രെഡും ജാമും തിന്നു കിടന്ന ദിവസങ്ങളാ ഓർമ്മ."

"അത് സത്യമാ," രാമേന്ദ്രേട്ടൻ ചായക്കപ്പ് താഴെ വെച്ച് പറഞ്ഞു. "ഇപ്പോൾ കൃത്യ സമയത്ത് ചൂട് ഭക്ഷണവും കിട്ടുന്നുണ്ട്, നാലുപേരും ഒന്നിച്ച് ഇരുന്ന് കഴിക്കുകയും ചെയ്യാം. അതിലും വലിയ സന്തോഷം

വേറെന്താ ഉള്ളത്."

രാമേന്ദ്രേട്ടന്റെ ആ വാക്ക് കേട്ടപ്പോൾ ഹൻസിബയുടെ മനസ്സിൽ ചെറിയൊരു സന്തോഷം തോന്നിയതാണ്. പക്ഷേ, അപ്പോഴാണ് ഫാസിൽ സോഫയിൽ ചാരിയിരുന്ന് അവളുടെ നേരെ നോക്കി പതുക്കെ ഒന്നു പുഞ്ചിരിച്ചത്.

ആ പുഞ്ചിരിയിലും, അവൻ രണ്ടാമത് അവളെ ഒളികണ്ണിട്ടു നോക്കുന്നതിലും സാധാരണയിൽ കവിഞ്ഞ എന്തോ ഒരു പ്രത്യേകത ഉള്ളതുപോലെ അവൾക്ക് തോന്നി.

ഞാന് തലേന്ന് രാത്രി മുറിയിൽ വെച്ച് പറഞ്ഞ ആ വാക്കുകൾ പെട്ടെന്ന് അവളുടെ മനസ്സിലേക്ക് ഓടിയെത്തി—"ആൺപിള്ളേരുടെ

💬 Comments

View all comments