Chapter Title : മുഹബത്ത് 4 [Vashalan]
തിരിഞ്ഞുനോക്കി. അവളുടെ കണ്ണുകളിൽ നാണത്തേക്കാളേറെ വലിയൊരു ആശയക്കുഴപ്പമുണ്ടായിരുന്നു.
"ഞാൻ... ഞാൻ ഇനി നിങ്ങളോട് ഒന്നും പറയുന്നില്ല ഇക്കാ," അവൾ ശബ്ദം താഴ്ത്തി, ചെറിയൊരു സങ്കോചത്തോടെ പറഞ്ഞു. "ഞാൻ എന്തെങ്കിലും കണ്ട കാര്യം പറയുമ്പോഴേക്കും നിങ്ങൾ എന്നെ കളിയാക്കുകയല്ലേ ചെയ്യുന്നത്.
അതിനുശേഷം എന്നെ ഓരോന്ന് പറഞ്ഞ് പേടിപ്പിക്കുകയും ചെയ്യും."
"ആഹാ... ഞാനിപ്പോൾ എന്താടീ പറഞ്ഞത്? നീ കാര്യം പറ," ഞാൻ അവളുടെ കവിളിൽ പതുക്കെ തഴുകി.
"അതല്ല ഇക്കാ..." അവൾ എന്റെ മാറിലേക്ക്
അല്പം ചേർന്നുനിന്ന്, കണ്ണ് ചിമ്മാതെ എന്നെ നോക്കി. "ഇന്ന് വൈകുന്നേരം ഹാളിൽ വെച്ച് ഫാസിൽ എന്റെ കയ്യിൽ നിന്ന് ആ കപ്പ് വാങ്ങിയപ്പോഴും, അത് കഴിഞ്ഞ് അവൻ അടുക്കളയിലേക്ക് നടക്കുമ്പോഴുമൊക്കെ...
എനിക്കെന്തോ ഒരു കൺഫ്യൂഷൻ. അവൻ കപ്പ് മേടിച്ചപ്പോൾ വിരലുകളിൽ തൊട്ടത് അറിയാതെയാണോ, അതോ അവൻ വേണമെന്ന് വെച്ച് ചെയ്തതാണോ? എനിക്ക് ഒന്നും മനസ്സിലാകുന്നില്ല ഇക്കാ...
എന്റെ തല പുകയുവാ. അവൻ എന്നെ ഒന്നു നോക്കുമ്പോൾ പോലും എനിക്ക് എന്തു ചെയ്യണമെന്ന് അറിയാത്ത അവസ്ഥയാകുന്നു."
അവളുടെ ഉള്ളിലെ ആ തത്രപ്പാടും അമ്പരപ്പും കണ്ട് ഞാൻ പുഞ്ചിരിച്ചു. ഞാൻ അവളുടെ താടിയിൽ പിടിച്ച് മുഖം എന്റെ നേരെ ഉയർത്തി.
"നിനക്ക് കൺഫ്യൂഷൻ വരേണ്ട ഒരു കാര്യവുമില്ലടീ," ഞാൻ അവളുടെ വിടർന്ന
കണ്ണുകളിലേക്ക് നോക്കി, സ്വകാര്യം പോലെ പതുക്കെ പറഞ്ഞു. "ആൺപിള്ളേരുടെ പെരുമാറ്റത്തിൽ അറിയാതെ സംഭവിക്കുന്നതും, വേണമെന്ന് വെച്ച് ചെയ്യുന്നതും തിരിച്ചറിയാൻ വലിയ പാടൊന്നുമില്ല.
അവൻ കപ്പ് വാങ്ങിയ രീതിയും, നിന്റെ നേരെ നോക്കുന്ന ആ നോട്ടവുമൊക്കെ നിനക്ക് തന്നെ വ്യത്യാസം തോന്നുന്നുണ്ടെങ്കിൽ... അതൊരിക്കലും വെറുമൊരു യാദൃശ്ചികതയല്ല."
"അപ്പോ... അപ്പോൾ ഇക്ക ഉദ്ദേശിക്കുന്നത്..." ഹൻസിബയുടെ ശ്വാസമൊന്ന് നിലച്ചു. അവൾ അവിശ്വസനീയതയോടെ എന്നെ നോക്കി.
"മ്മ്..." ഞാൻ അവളുടെ നാണം ചുവന്ന കവിളിലേക്ക് മെല്ലെ കൈവിരലുകൾ ഓടിച്ചു. "നാട്ടിൽ നിന്ന് വന്ന ഒരു പെൺകുട്ടി
💬 Comments
View all comments