0%

Chapter Title : മുഹബത്ത് 4 [Vashalan]

Author : Vashalan Read All Parts 173054

രാമേന്ദ്രേട്ടൻ ചിരിച്ചുകൊണ്ട് പറഞ്ഞു: "ഈ ആണുങ്ങളുടെ നാക്കിന് പണ്ടേ ബ്രേക്കില്ലാത്തതാണല്ലോ! എന്നാലും കൂടെ ഒരു പെൺകൊച്ചുകൂടി ഇരിക്കുന്നുണ്ടെന്നുള്ള കാര്യമെങ്കിലും ആലോചിച്ചിട്ട് നിങ്ങൾക്ക് ഇതൊന്ന് കൺട്രോൾ ചെയ്തൂടെടാ?"

അത് കേട്ടതും ഹൻസിബ ചിരിച്ചുകൊണ്ട് രാമേന്ദ്രേട്ടനോട് പറഞ്ഞു: "കുഴപ്പമില്ല രാമേന്ദ്രേട്ടാ, ഞാൻ ഇവിടെയുണ്ടെന്ന് വിചാരിച്ചിട്ട് നിങ്ങളുടെ ഇടയിലുള്ള ഈ ചെറിയ ചെറിയ തമാശകളൊന്നും നിങ്ങൾ ഇല്ലാതാക്കണ്ട. അതൊക്കെ അങ്ങനെ തന്നെ ഇരിക്കട്ടെ!"

അത് കേട്ടതും ശ്രീരാഗും ഫാസിലും കണ്ണിറുക്കിക്കൊണ്ട് ആവേശത്തോടെ പറഞ്ഞു: "ആ കണ്ടോ! നമ്മൾ പറയുന്നത് ചേച്ചിക്ക് തമാശയായിട്ട് എടുക്കാനേ പറ്റൂ,

ബാക്കി ആർക്കൊക്കെയാണ് ഇതൊന്നും ഉൾക്കൊള്ളാൻ പറ്റാത്തത് എന്ന് രാമേന്ദ്രേട്ടൻ ഒന്ന് ആലോചിച്ച് നോക്കിക്കേ!"

അവളുടെ മുഖത്തെ നാണവും ചെറിയ പുഞ്ചിരിയും ആ അന്തരീക്ഷത്തിൽ വ്യക്തമായി കാണാമായിരുന്നു.

അത് കണ്ടിട്ട് ഫാസിൽ ഒരൽപ്പം കുസൃതിയോടെ പറഞ്ഞു: "ഇത്ത ഇപ്പോ എങ്ങോട്ടും മാറുന്നില്ലല്ലോ! പണ്ടൊക്കെയാണെങ്കിൽ ഈ സംസാരം കേൾക്കുമ്പോൾ നേരെ അടുക്കളയിലേക്ക് ഓടുമായിരുന്നു."

അത് കേട്ടതും ഞാന് അവരെ നോക്കി നേരിയൊരു ചിരിയോടെ പറഞ്ഞു: അവള് ഇനി ഇവിടെന്ന് മാറിയാലും മാറിയില്ലെങ്കിലും കണക്കാണ്, നിങ്ങളുടെയൊക്കെ നാക്കിനെ പിടിച്ചു നിര്ത്താന് പറ്റൂല്ലല്ലോ!

നിങ്ങളുടെ നാക്കിന് പണ്ടേ ബ്രേക്ക് ഇല്ലെന്ന് അവള്ക്ക് നന്നായിട്ട് അറിയാം."

രാമേന്ദ്രേട്ടൻ അത് കേട്ട് പൊട്ടിച്ചിരിച്ചുകൊണ്ട്

പറഞ്ഞു: "കണ്ടോടാ, അവൾക്ക് നിങ്ങളെക്കുറിച്ച് ഇപ്പോൾ നന്നായിട്ട് മനസ്സിലായിട്ടുണ്ട്! നിങ്ങളെ ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ലെന്ന് മനസ്സിലായതുകൊണ്ട് വേറെ വഴിയില്ലാതെ അവൾ ഇവിടെത്തന്നെ ഇരിക്കുകയാണ്."

അത് കേട്ട് അവൾ അവിടെയുള്ള എല്ലാവരെയും നോക്കി ഒരു കള്ളച്ചിരിയോടെ പറഞ്ഞു: "പിന്നെ... ഞാൻ എന്തിനാ വെറുതെ ഓടിപ്പോകുന്നത്? നിങ്ങളെപ്പോലെയുള്ളവരുടെ വർത്തമാനം കേട്ട് കേട്ട് എനിക്കും ഇപ്പോൾ ഇതൊക്കെ ശീലമായില്ലേ! പിന്നെ എങ്ങോട്ട് മാറാനാണ്?"

അവളുടെ ആ മറുപടി കേട്ടതും ഫാസിൽ അത് ഏറ്റുപിടിച്ചു: "ആഹാ... സംഗതി കളറായിട്ടുണ്ടല്ലോ! അപ്പോൾ ഇത്ത ഇപ്പോൾ ഞങ്ങളുടെ കൂടെ കൂടിയിരിക്കുകയാണ് എന്നല്ലേ പറഞ്ഞുവരുന്നത്?"

💬 Comments

View all comments