0%

Chapter Title : മുഹബത്ത് 4 [Vashalan]

Author : Vashalan Read All Parts 129699

ചേട്ടൻ ചിരിച്ചു കൊണ്ട്, "എന്നാലും ഷാജൂ, ഭാഗ്യവാനാടാ നീ. ഇത്രയും കാര്യ പ്രാപ്തിയുള്ളൊരു പെണ്ണിനെ കിട്ടിയല്ലോ."

ഡ്യൂട്ടി കഴിഞ്ഞ് തളർന്നു വരുമ്പോൾ കറക്റ്റ് പരുവത്തിൽ നല്ല ചായയും ചൂടു കടികളും കിട്ടിയാൽ പിന്നെ വേറെ എന്താ വേണ്ടേ!" ശ്രീരാഗ് കുഷ്യനിൽ കുറച്ചുകൂടി ചാരിയിരുന്ന് ആവേശത്തോടെ പറഞ്ഞു.

"അതു പിന്നെ പറയണോ ശ്രീരാഗേ..." ഫാസിൽ ഹൻസിബയെ ഒളികണ്ണിട്ടു നോക്കി പ്ലേറ്റിലിരുന്ന പഴംപൊരി എടുത്തു തിരിച്ചും മറിച്ചും നോക്കിക്കൊണ്ട് ചിരിയോടെ പറഞ്ഞു, "പണ്ടൊക്കെ നാട്ടിലെ

ചായക്കടയിൽ പോയിരിക്കുമ്പോൾ അവിടുത്തെ ചില്ലുകൂടിൽ ഇരിക്കുന്ന ഓരോ കടികളും കണ്ട് ഞാന് കൊതിവിട്ട് നോക്കി നിൽക്കാറുണ്ട്... അവിടുത്തെ കടികളുടെ ആ വലിപ്പവും, അത് ആ ചില്ലുകൂടിൽ വെച്ചിരിക്കുന്ന രീതിയും, അതിന്റെ ആ ഒരു ഷേപ്പുമൊക്കെ കാണുമ്പോൾ തന്നെ ആർക്കായാലും വാങ്ങി കഴിക്കാൻ കൊതി തോന്നും.

ആ ചില്ലുകൂടിന്റെ വാതിൽ തുറക്കുമ്പോൾ വരുന്ന ആ ഒരു ചൂടു മണം തന്നെ വല്ലാത്തൊരു ഫീലാണ്! അന്ന് കയ്യിൽ കാശുമില്ല, വലിയ പലഹാരങ്ങളൊക്കെ വാങ്ങി തിന്നാൻ പൈസ തികയത്തുമില്ല.

എന്നാലും ആ ചില്ലുകൂടിന്റെ ഭംഗിയും അതിന്റെ ഉള്ളിലിരിക്കുന്ന കടികളുടെ വടിവും മണവുമൊക്കെ കാണുമ്പോൾത്തന്നെ കൊതി വരും. കുവൈറ്റിൽ വന്ന ശേഷം അത്യാവശ്യം കാശൊക്കെ കയ്യിലുണ്ടെങ്കിലും ഇവിടുത്തെ കടകളിൽ നിന്നൊക്കെ മേടിക്കുന്നതിന് ആ ഒരു നാടൻ ലുക്കും

ഉണ്ടാവില്ല, ഒന്നിനും ഒരു ടേസ്റ്റും കാണില്ല. പുറമെ ചിലപ്പോൾ കാണാൻ നല്ല ഭംഗിയൊക്കെ കാണും, പക്ഷേ കഴിച്ചു നോക്കിയാലല്ലേ ഉള്ളിലെ ശരിക്കുമുള്ള പരുവവും രസവും എന്താണെന്ന് അറിയാൻ പറ്റൂ!

അതിപ്പോൾ ഇവിടെ വന്ന് ഇത്ത ഉണ്ടാക്കിയ ഈ ചൂട് പഴംപൊരി കഴിച്ചു നോക്കിയപ്പോഴാ ശരിക്കും ആ പഴയ നാടൻ ടേസ്റ്റും ആ ഒരു സുഖവും തിരിച്ചു കിട്ടിയത്!"

ഇപ്പോഴാണു നാട്ടിലെ ആ പണ്ടത്തെ കടയിലെ അതേ ടേസ്റ്റും മണവും തിരിച്ചു കിട്ടിയത്!"

"അന്ന് നാട്ടിലെ ചായക്കടയിലെ ചില്ലുകൂടിലേക്ക്

💬 Comments

View all comments