Chapter Title : നവവധു 3
നവവധു 3
Navavadhu bY Jo | Click here to read previous parts | kadhakal.com

ഞാൻ അനങ്ങിയില്ല. ചേച്ചി വിരിച്ച് പിടിച്ചിരുന്ന ഇരുകൈകൊണ്ടും മുഖം പൊത്തി കുഴഞ്ഞു വീഴുംപോലെ തെഴെക്കിരുന്നു. എന്നിട്ട് ഒറ്റ കരച്ചിൽ.....
എല്ലാം എന്റെ തെറ്റാ.... എന്റനിയനെ ഞാൻ......ചേച്ചി വിക്കിക്കൊണ്ടു പറഞ്ഞുകൊണ്ടിരുന്നു....മുഖം പൊത്തിയിരുന്ന വിരലുകൾക്കിടയിലൂടെ ഒരു ഡാം പൊട്ടിയൊഴുകും പോലെ കണ്ണീർ നിലത്തേക്ക് വീണലിഞ്ഞുക്കൊണ്ടിരുന്നു
ആ ഒറ്റ ഡയലോഗ് എന്നെ അടിമുടി ഉലച്ചുകളഞ്ഞു.... എന്റെ കുറ്റം മുഴുവൻ സ്വയം ഏറ്റെടുത്തു നിന്ന് വാവിട്ടു കരയുന്ന ചേച്ചി. നെഞ്ചിൽ ഒരു വിങ്ങലായി ആ സ്വരം മാറിക്കൊണ്ടിരുന്നു.... ഇത് കണ്ടിട്ട് തളരാൻ മാത്രമുള്ള ബലമേ എന്റെ മനസിനോണ്ടാരുന്നോള്ളൂ. കാരണം ഞാനൊരു പച്ച മനുഷ്യനാണ്. വികാരവും വിചാരവുമുള്ള വെറും മനുഷ്യൻ.....
ഒന്നും മിണ്ടാതെ ഞാൻ ഇറങ്ങി നടന്നു...ഹൃദയം പൊട്ടിപ്പൊളിഞ്ഞ അവസ്ഥ.... കരഞ്ഞുകൊണ്ടിരുന്ന ചേച്ചിയെ ഞാൻ നോക്കിയത് പോലുമില്ല. വതിൽക്കലെത്തിയപ്പോൾ ഞാൻ ഒന്ന് തിരിഞ്ഞു നോക്കി. ചേച്ചി ആ നിലത്തു കിടക്കുകയാണ്. ഏങ്ങലടി ഉയരുന്നുണ്ട്. ഞാൻ പിന്നൊന്നും നോക്കിയില്ല. വീട്ടിലേക്ക് പൊന്നു. വന്നപാടെ കട്ടിലിലേക്ക് കേറിക്കിടന്നു. തലയിണയിലേക്ക് മുഖമമർത്തി. അതുവരെ അടക്കിപ്പിടിച്ച സങ്കടം പിന്നെ അടക്കാൻ എനിക്കായില്ല. തലയിണ നനഞ്ഞു കുതിർന്നു.... ആ കിടപ്പ് എത്ര നേരം കിടന്നു എന്നെനിക്കറിയില്ല.
കുറെക്കഴിഞ്ഞു ആരോ വിളിക്കുന്നത് കേട്ടാണ് കണ്ണു തുറന്നത്. ക്ലോക്കിൽ നോക്കി മൂന്ന് കഴിഞ്ഞിരിക്കുന്നു. ഇനിയിപ്പോ തോന്നലാണോ.... അല്ല ആരോ മുറ്റത്തുകൂടി നടന്ന് വിളിക്കുന്നുണ്ട്.
ജോക്കുട്ടാ......... ആശങ്കയും ഭയവും സ്നേഹവും കൂടിക്കുഴഞ്ഞ ശബ്ദം.
ആ വിളി എനിക്ക് മനസ്സിലായി. ചേച്ചിയാണ്. ഒരു പത്തിരുപത് വർഷം പിന്നിൽ നിന്നുള്ള വിളി പോലെ. അത്ര സ്നേഹത്തോടെ ചേച്ചി അന്നേ വിളിച്ചിട്ടൊള്ളു. അമ്മാവന്റെ വീട്ടിൽ നിന്ന് വന്നതിൽ പിന്നെ എടാ എന്നല്ലാതെ വിളിച്ചിട്ടില്ല. ഞാൻ കട്ടിലിൽ എണീറ്റിരുന്നു. ചെന്നു വാതിൽ തുറക്കാൻ മനസു വെമ്പി. പക്ഷേ തലച്ചോറിന്റെ നിരോധനം. ചെയ്ത തെറ്റിന്റെ കുറ്റബോധം.... ചേച്ചിയെ ഫേസ് ചെയ്യാൻ കഴിയാത്തപോലെ. അനിയനെപ്പോലെ കണ്ട പെണ്ണിനെ കാമക്കണ്ണോടെ മാത്രം നോക്കിയ ഞാൻ ഈ ലോകത്തെ ഏറ്റവും വല്യ നാറിയാണെന്നു സ്വന്തം മനസാക്ഷി പോലും പറയുംപോലെ.
💬 Comments
View all comments