0%

Chapter Title : നവവധു 3

Author : JO Read All Parts 8.2K

ഹാ ഞാനൊരു തമാശ പറഞ്ഞതല്ലേ....വാ പോകാം. പോയി ആ മലമുകളിൽ പോയിരുന്നു കാറ്റ് കൊള്ളാം.വാ

ഞാൻ മുന്നോട്ടു നടന്നുകൊണ്ടു പറഞ്ഞു.

അൽപ്പം നടന്നിട്ട് ഞാൻ തിരിഞ്ഞുനോക്കിയപ്പോഴും ചേച്ചി അവടെ വേരിറങ്ങിയ പോലെ എന്തോ ആലോചിച്ചു നിക്കുന്നു.

പൂയ്‌.....എന്നാ ഓർത്തു നിക്കുവാ....വരുന്നുണ്ടോ.....

ആ വരുവാ...ചേച്ചി പതിയെ നടന്നു വന്നു. ഞങ്ങൾ നടന്നു.

മുത്തച്ഛൻകുന്ന്. അത് ഞങ്ങളുടെ നാടിന്റെ ഒരു സ്വകാര്യ അഹങ്കാരമാണ്. എത്ര വയസുണ്ടന്ന് ആർക്കും അറിയില്ല. എത്ര പ്രായമുള്ളവരോട് ചോദിച്ചാലും പറയും എന്റെ മുത്തച്ഛൻ ഇത് പുള്ളിയുടെ മുത്തച്ഛനോട് ചോദിച്ചിരുന്നു എന്ന്.അങ്ങനെ കിട്ടിയ പേരാണ്. അത്രയ്ക്ക് പ്രായമുള്ളൊരു മൊട്ടക്കുന്ന്. സഞ്ചാരികൾ ഒരുപാട് എത്തുന്നുണ്ട്. ആ മലയിൽ നിക്കുമ്പോ ശെരിക്കും ഒരു തറവാട്ടിൽ എത്തിയ സുഖമാണ്. എപ്പോഴും ഒരു തണുത്ത കാറ്റും കുളിരും. താഴെ പുഴയൊഴുകുന്ന ചിത്രവും. ഒരു മുത്തച്ഛന്റെ തലോടൽ പോലെ. വിഷമം മറക്കാൻ ഒരഞ്ചു മിനിറ്റ് അവിടെ പോയിരുന്നാൽ മതി.

ഞങ്ങൾ മുത്തച്ഛന്റെ അടുത്തെത്തി. ഇന്ന് ആരും വന്നിട്ടില്ലേ....ആരെയും കാണുന്നില്ല. ചേച്ചി ചെന്നപാടെ ഒരു ഒതുക്കു കല്ലിൽ പോയിരുന്നു. എന്നിട്ട് പുഴയിലേക്ക് ദൃഷ്ടി പതിപ്പിച്ചു. ഞാൻ കുറച്ചു പിറകിലായി വീണുകിടക്കുന്ന ഒരു മരതടിയിലും ഇരുന്നു. ചേച്ചി മുന്നോട്ടു നോക്കിയിരുന്നപ്പോൾ ഞാൻ ചേച്ചിയുടെ പിന്നിലൊട്ടു നോക്കിയിരുന്നു. അല്പം വിയർത്തിനാൽ ആ ബ്രായുടെ ചെറിയൊരു നിഴൽ അടിക്കുന്നുണ്ട്. പോരാത്തതിന് ആ നിതംബം അമർന്നിരിക്കുന്ന കാഴ്ചയും. എന്തോ മനസിനെ നിയന്ത്രിക്കാൻ പറ്റാത്തപോലെ. എങ്ങോട്ട് ദൃഷ്ടി മാറ്റിയാലും അവസാനം കണ്ണ് വീണ്ടും അവിടെത്തുന്നു. ഒരു ദിവസം കൊണ്ടുള്ള മാറ്റത്തിന് ഒരു ബലമില്ലാത്തത് പോലെ. ആ സമയത്തും മനസാക്ഷി അരുതേ എന്നു പറഞ്ഞു

💬 Comments

View all comments