Chapter Title : നവവധു 3
കെട്യോന് ചായ കൊടുക്കുണു.... കാണണേൽ വാ.....പിന്നിൽ നിന്നും അച്ചുവിന്റെ ആക്കിയ കമന്റ് വന്നു.
ഓ ഞാൻ കണ്ടേ..... എവിടുന്നോ സീതേച്ചി അങ്ങോട്ടെത്തി.
നീയെന്റെ കൊച്ചിനെ അത്ര കളിയാക്കുവോന്നും വേണ്ട. ഞാനും ചേച്ചിയും നിന്നുരുകി.
അച്ചുവെ....അവൻ എണീറ്റോടീ....എന്റെ അമ്മയുടെ വിളി വന്നു.
ആം...പെണ്ണുംപിള്ളയുടെ കയ്യിന്ന് ചായ മേടിച്ചു കുടിച്ചോണ്ടിരിക്കുവാ....ഈ വഴി ഹണിമൂണിന് പോയില്ലേൽ അങ്ങോട്ട് വരുവേ....അച്ചു കിടന്നു കൂവി.
മിണ്ടാതിരിയെടി ...ചേച്ചിയുടെ ഉഗ്ര ശാസന.
അല്ല സ്നേഹം കണ്ടപ്പോ ഞാൻ കരുതി ഇന്നലെ കെട്ടാരുന്നു എന്ന്. എന്താ ഒലിക്കൽ. അച്ചുവിന് അതത്ര സഹിച്ചില്ല.
അതേടി. ഞാനെ എന്റനിയനെ തോന്നിയപോലെ സ്നേഹിക്കും. നീയരടീ ചോദിക്കാൻ.????
ഇത്രേം നാളും ഏവിടരുന്നു???? ഒറ്റ ദിവസം കൊണ്ട് എവിടുന്നു വന്നു ഇത്ര ചേഹം??? ഇപ്പൊ വന്നേക്കുന്നു. അച്ചു കൊതികുത്തിയപോലെ അകത്തേക്ക് ചവിട്ടിക്കുതിച്ചു പോയി.
എനിക്കൊന്നും പറയാൻ പറ്റിയില്ല. ഞാൻ ഞെട്ടി നിക്കുവാണ്. അച്ചു എന്നതിനാ ഇത്രയും ദേഷ്യപ്പെട്ടത് എന്നെനിക്ക് മനസിലായില്ല. ഞാൻ നോക്കുമ്പോ ചേച്ചിയും സീതേച്ചിയും അതേ അവസ്ഥയിലാണ്.
നീ സ്കൂളിൽ പോണില്ലേ????ചേച്ചിയാണ് മൗനം ഭഞ്ജിച്ചത്.
മ്.... ഞാൻ ഒന്ന് മൂളിയിട്ട് ഇറങ്ങി വീട്ടിലേക്ക് പോന്നു. അന്ന് വൈകിട്ടും പിറ്റേന്നും അച്ചു എന്നോട് ഒരുമാതിരി അകൽച്ച ഭവിച്ചു. അങ്ങോട്ട് എന്തെങ്കിലും ചോദിച്ചാൽ ഉത്തരം പറയും അത്ര തന്നെ.
അച്ചുവെ....എന്നാ എന്നോട് മിണ്ടത്തെ???? മൂന്നാം നാൾ അവളെ ഒറ്റക്ക് കിട്ടിയപ്പോ ഞാൻ നാണംകെട്ടു ചോദിച്ചു. ആദ്യമൊക്കെ അവൾ ഒഴിഞ്ഞു മാറി.ഞാൻ കുറെ നിർബന്ധിച്ചു. ഒറ്റ പൊട്ടിത്തെറി.
പൊടാ.... പോയി അവളോട് മിണ്ട്....നിനക്കിപ്പോ അവള് മതിയല്ലോ....ഞാൻ ആരാല്ലേ.....ഓ എന്തൊക്കെയാ.... ചായ കൊടുക്കുന്നു....ഊട്ടുന്നു....ഒറക്കുന്നു......അവളേം കെട്ടിപ്പിടിച്ചോണ്ട് ഇരുന്നോ.... പറഞ്ഞതും അവളുടെ കണ്ണുകൾ നിറഞ്ഞത് ഞാൻ കണ്ടു.
ഏ..... എനിക്കൊന്നും മനസിലായില്ല. അവളോ.....ചേച്ചി എന്നാ ചെയ്‌തൂന്നാ????
അവള് നിന്നോട് ഇങ്ങനെ മിണ്ടണതും കൊഞ്ചുന്നതുമൊന്നും എനിക്ക് ഇഷ്ടമല്ലാ.... ഇഷ്ടമല്ലാ...ഇഷ്ടമല്ലാ....അച്ചു നിന്നു ചീറുവാണ്.
നിനക്കെന്നാ വട്ടാണോ?????അങ്ങനെ ചോദിക്കാനാണ് എനിക്ക് തോന്നിയത്.
അതേ....എനിക്ക് വട്ടാ.....അവളുണ്ടല്ലോ നോർമൽ.... പൊക്കോ അവൾടെ അടുത്തോട്ട്.... എന്നോട് മിണ്ടണ്ട. എനിക്കാരേം വേണ്ട....എന്നോടും ആരും മിണ്ടണ്ട. അച്ചു നിന്നു കരയുവാണ്. എനിക്കൊരെത്തും പിടിയും കിട്ടിയില്ല. ഒരു പന്ത്രണ്ടാം ക്ലാസ്സുകാരന് ചിന്തിക്കാൻ കഴിയുന്നതിലും അപ്പുറമാണ് എനിക്ക്
💬 Comments
View all comments