0%

Chapter Title : നവവധു 3

Author : JO Read All Parts 3472

ചുറ്റും രണ്ട് ദിവസമായി നടക്കുന്നത്.

എന്റച്ചൂ.... എന്നാ നിനക്ക് പറ്റിയെ....

നീ എന്റെയാ..... ഞാനാ നോക്കിയേ....എന്റെ മാത്രവാ.....എന്റെ മാത്രം അനിയനാ...അവൾടെ അല്ല. നിന്നോട് ചോദിക്കാതെ....പറയാതെ..... നീ അറിയാതെ....ഞാൻ ഇതുവരെ ഒന്നും ചിന്തിച്ചിട്ടു കൂടിയില്ല. എന്നിട്ടും നീ എന്നോട്.....

കാര്യങ്ങൾ ഏകദേശം എനിക്ക് മനസിലായി. ചേച്ചിയുടെ കൂടെ ഞാൻ പോകുമെന്നുള്ള പേടി. ഒരു ഡിഗ്രിക്കാരിയുടെ ഏകാന്തത ഫീൽ.....ഇപ്പൊ അതൊക്കെ ആലോചിക്കുമ്പോഴാണ് അതിന്റെ തീവ്രത ഞാൻ മനസ്സിലാക്കുന്നത് തന്നെ.

അന്ന് ഒന്നും മനസ്സിലായില്ലെങ്കിലും ഞാൻ അച്ചുവിനെ സമാധാനിപ്പിച്ചു. എനിക്ക് അവളെയാണ് കൂടുതൽ ഇഷ്ടമെന്ന് പറഞ്ഞു. ശെരിക്കും അതായിരുന്നു സത്യവും. ചേച്ചിയുടെ സ്നേഹത്തിൽ ഞാനൊന്നു മയങ്ങി എന്നേയുള്ളു. എനിക്ക് അതിലും വിഷമം ആയിരുന്നു അച്ചുവിന്റെ പിണക്കം. അവൾ മിണ്ടതിരിക്കുന്നതിനെക്കുറിച് എനിക്ക് ചിന്തിക്കാൻ പോലും കഴിയുമായിരുന്നില്ല. അങ്ങിനെ ഏറെക്കുറെ ആ പ്രശ്നം പരിഹരിച്ചു.

ദിവസങ്ങൾ കടന്നു പോയി. പരീക്ഷ കഴിഞ്ഞു. ചേച്ചി നന്നായി സഹായിച്ചതിനാൽ തരക്കേടില്ലാത്ത മാർക്ക് നേടി ഞാൻ പാസ്സായി. ഡിഗ്രിക്ക് കൊള്ളാവുന്ന കോളേജിൽ അഡ്മിഷൻ കിട്ടിയെങ്കിലും നീ വീട്ടിൽ നിന്ന് പോയി പഠിച്ചാൽ മതിയെന്ന അച്ഛന്റെ ഉഗ്ര ശാസന പ്രമാണിച്ച് ഞാൻ അടുത്തുള്ള ഒരു കോളെജിൽ മാനേജ്‌മെന്റ് ക്വൊട്ടയിൽ അഡ്മിഷൻ മേടിച്ചു. അച്ചുവിന് ഇപ്പൊ പഴയ പ്രശ്നം ഒത്തിരിയില്ല. ചേച്ചിയോട് കുറേനേരം ഞാൻ മിണ്ടിയാലൊന്നും ഇപ്പൊ പഴയ കലിപ്പില്ല. എന്തോ ഞാൻ അവളെയാണ് കൂടുതൽ സ്നേഹിക്കുന്നത് എന്നൊരു തോന്നലാവാം. ഏതായാലും വൈകുന്നേരം രണ്ടും കോളേജിൽ നിന്ന് വന്നാൽ പിന്നെ എനിക്ക് കുറെ നേരത്തേക്ക് സ്വൈര്യമില്ല. ക്ലാസിലെ വിശേഷങ്ങൾ എല്ലാം പറയും. പറഞ്ഞു പറഞ്ഞു രണ്ടു പേരുടെയും ക്‌ളാസ് എനിക്ക് കാണാപ്പാടമാണ്. രണ്ടും കൂടി എന്നെ പിടിച്ചിരുത്തി രണ്ടു വശത്തും നിന്ന് മാറിമാറി പ്രസംഗിക്കും. ഇടക്ക് ആരേലും മറ്റെയാളുടെ ഇടക്ക് കേറി എന്തെങ്കിലും കൗണ്ടറടിക്കും. പിന്നെ രണ്ടും കൂടി പൊരിഞ്ഞ അടിയാകും. അവസാനം സീതേച്ചി വന്ന് ഒരു അലർച്ച അലറുമ്പോഴാണ് മിക്കവാറും നിർത്താറു. ഒരു ദിവസം അമ്മമാരുടെ സംസാരം ഞങ്ങള് കേട്ടു. അന്നും പതിവ് അടി നടത്തുവരുന്നു രണ്ടും കൂടി.

സീതേ.... പിള്ളേര് കാണിക്കണ സ്നേഹം കണ്ടോടീ.....അവനില്ലാതെ അവളുമാർ ഒരു വഴിക്ക് പോകില്ല.

💬 Comments

View all comments