0%

Chapter Title : നവവധു 3

Author : JO Read All Parts 3473

അവരോട് പറയാതെ അവനും. ഇനി ഇതിനെയൊക്കെ എങ്ങാനാഡീ നമ്മള് കെട്ടിച്ചു വിടണേ.....????എങ്ങാനാഡീ ഇങ്ങനൊക്കെ സ്‌നേഹിക്കാൻ പറ്റണേ????സ്വന്തം കുടപ്പിറപ്പുകൾക്ക് കാണുവോടി ഇത്ര സ്നേഹം????

ആ....എനിക്കറിയാൻ മേല. ഈ ഒറ്റ കാരണം കൊണ്ടാ കല്യാണം ഒന്നും നോക്കാത്തേ.... ഇനി ഇങ്ങനെ നോക്കിയിരിക്കാൻ പറ്റ്വോ....??? ഒരുത്തിക്ക് പതിരുപതഞ്ചു വയസാകുവാ....

അത് ഞങ്ങൾക്കൊരു ഷോക്ക് ആയിരുന്നു. ഇത്ര നാളും അങ്ങനൊരു കാര്യത്തെക്കുറിച് ഞങ്ങള് ചിന്തിച്ചിട്ടു കൂടിയില്ലാരുന്നു.

ഒരുത്തിനെ പിന്നെ ഇവിടെ നിർത്താം.... ഒരുത്തിനെ കെട്ടിച്ചു വിടതിരിക്കാൻ പറ്റ്വോ.....സീതേച്ചി പറഞ്ഞത് ഒരു തരത്തിൽ ഞങ്ങളുടെ ചങ്കിലാണ് കൊണ്ടത്. ചേച്ചി പെട്ടന്ന് എണീറ്റു പോയി. അച്ചുവും ആകെ കാറ്റുപോയ അവസ്ഥയിലാണ്. ഞാൻ പെട്ടെന്ന് അവിടുന്ന് ഇറങ്ങി. മനസിൽ എന്തോ ഒരു വലിയ പാറക്കല്ലു എടുത്തു വെച്ച ഫീല്. അന്ന് ഞാൻ പിന്നെ അങ്ങോട്ട് പോയതെയില്ല.

ഡിഗ്രി ക്ലാസ് തുടങ്ങാറായി. ഒത്തിരി നാളായുള്ള ആഗ്രഹം ആയിരുന്നു ഒരു മൊബൈൽ. ഒരു സാദാ ഫോൺ ഉണ്ട്. അതൊരു സ്മാർട്ട്ഫോൺ ആക്കണമെന്ന് കുറെ നാളായി വിചാരിക്കുന്നു. അന്ന് അവളുമാർക്ക് രണ്ടും ഓരോ ഫോൺ വാങ്ങാൻ പോയ അച്ഛ (അവളുമാരുടെ അച്ഛനെയും ഞാൻ അങ്ങനാണ് വിളിക്കാറ്) 3 മൊബൈലും കൊണ്ടാണ് വന്നത്. ഒന്നെനിക്കും.അച്ഛ അതു തരാൻ വീട്ടിലെത്തി.

ഇതിപ്പോ എന്നതിനാടാ....അവന് അവിശ്യത്തിന് ഒരെണ്ണം ഒണ്ടല്ലോ.... നീ ഇതു കൊണ്ടോയി തിരിച്ചു കൊടുത്തിട്ട് കാശ് തിരിച്ചു മേടിക്ക്. ചുമ്മാ കാശ് കളയാൻ. ഫോണ് കണ്ടപാടെ എന്റെ അച്ഛൻ അച്ഛയെ ഗുണദോഷിക്കാൻ തുടങ്ങി.

ടാ... ഞാനെന്റെ മൂന്ന് മക്കൾക്കും ഓരോ ഫോൺ മേടിച്ചു. അതിന് നീ എന്നതിനാ ഇത്ര വിഷമിക്കുന്നെ....നിനക്ക് തോന്നുന്നുണ്ടോടാ ഇവന് മേടിച്ചില്ലേല് അവളുമാർ എന്നെ കിടത്തിപ്പൊറുപ്പിക്കുമെന്നു????

അച്ഛൻ പിന്നൊന്നും പറഞ്ഞില്ല. സത്യമാണെന്ന് അച്ഛനും അറിയാം. അത്രയ്ക്ക് ആത്മബന്ധമാണ് ഇപ്പൊ ഞങ്ങള് തമ്മിൽ.

ടാ ഇങ്ങനെ മൂന്ന് മക്കളെ കിട്ടിയത് നമ്മടെ ഭാഗ്യാടാ...ടാ നിനക്കറിയോ ഇവരെ പിരിക്കാൻ പറ്റാത്തോണ്ടാ ഞാൻ എന്റെ മക്കക്ക് ഇത്രേം കലായിട്ടും ചെക്കനെ നോക്കാത്തേ. ഇക്കാലത്ത് ഇങ്ങനെ ആർക്കേലും കിട്ടുവോടാ.... അവളുമാര് ഒന്നു തുമ്മിയാൽ ഇവനറിയും. ഇവൻ ഒന്നു തുമ്മിയാൽ അവരും. പിന്നെ ഞാൻ എന്നാതിനാടാ ധൃതി വെക്കണേ....ചാടിപ്പോകുമെന്നുള്ള പേടി

💬 Comments

View all comments