0%

Chapter Title : നവവധു 3

Author : JO Read All Parts 3466

അയ്യേ...കരയുന്നോ....???? ചേച്ചി പെട്ടന്ന് എണീറ്റ് വന്നു. എന്നിട്ട് എന്റെ അടുത്തിരുന്നു. എന്നിട്ട് എന്നെ ചേർത്തിരുത്തി. പിന്നിലൂടെ കയ്യിട്ട് എന്നെ ചേർത്തുപിടിച്ചു. ഇടംകൈ കൊണ്ട് എന്റെ തലമുടി ചെറുതായി തലോടിക്കൊണ്ടിരുന്നു.

എനിക്ക് വെഷമമായില്ല എന്നൊന്നും ഞാൻ പറയുന്നില്ല. നീ എണീറ്റ് പോയ ശേഷം ഞാൻ കൊറേ നേരം ഇരുന്നു കരഞ്ഞു. പിന്നെ കൊറേ നേരം ഇരുന്നാലോചിച്ചു. ടാ നിന്നോട് ഞാൻ ദേഷ്യപ്പെട്ടു നടന്നിരുന്നേൽ ഇങ്ങനെ എനിക്ക് നിന്നെ കിട്ട്വോ ഇവിടെ???? ഇപ്പൊ എനിക്കെന്റെ കുഞ്ഞനിയനെ പഴയപോലെ തിരിച്ചു കിട്ടി. അല്ലേല് നീ ഇങ്ങനെ ആവുമാരുന്നോ????

ഇതോടെ കേട്ടപ്പോൾ എന്റെ ഒള്ള കൻഡ്രോള് കൂടി പോയി. ഞാൻ ചേച്ചിയെ കെട്ടിപ്പിടിച് ആ മാറിലേക്ക് മുഖമമർത്തി ഒറ്റകരച്ചിൽ. ചേച്ചി എന്തൊക്കെയോ പറയുന്നുണ്ട്. ഞാനൊന്നും കേട്ടില്ല. എന്റെ മനസ്സിലെ ദുശ്ചിന്തകൾ ആ കണ്ണീരോടൊപ്പം ഒഴിഞ്ഞു പോകുകയായിരുന്നു. എന്റെ മനസിലപ്പോൾ മുറ്റമടിക്കുന്ന ചേച്ചി അല്ലായിരുന്നു. പഴയ ആ ആരു ചേച്ചി.

കുറെക്കഴിഞ്ഞു ഞങ്ങൾ തിരിച്ചു വീട്ടിലേക്ക് പൊന്നപ്പോൾ ഞാനൊരു പുതിയ മനുഷ്യൻ അയപ്പോലെ. അന്ന് രാത്രി അവിടെ ചേച്ചിയുടെ വീട്ടിൽ കിടന്നിട്ടും എനിക്കൊരു ദുശ്ചിന്തയും വന്നില്ല. രാത്രി എപ്പഴോ അവർ വന്നു. ഞാൻ രാവിലെയാണ് അറിഞ്ഞത്.

രാവിലെ മുഖത്ത് വെള്ളം വീണപ്പോഴാണ് ഞാൻ കണ്ണു തുറന്നത്. ഒരു കപ്പിൽ വെള്ളവുമായി അച്ചു നിക്കുന്നു. എനിക്ക് ആകെമൊത്തം വിറഞ്ഞു കയറി. പാതിയുറക്കം ആയപ്പോൾ.......

നിനക്ക് എന്നാതിന്റെ സൂക്കേടാടി....ഞാൻ ചെടിയെണീറ്റ് അവളുടെ നേർക്ക് ചാടി.

അയ്യടാ.... ഞാനിവിടെ 5 മണിക്ക് എണീറ്റ് നിക്കുമ്പോ നീ കെടന്ന് സുഗിക്കണ്ട. എണീക്കടാ.....അവള് അല്പം പരിഭവം പോലെ ശുണ്ഠിയെടുത്തു.

നീ പോടീ പുല്ലേ....ഞാൻ വീണ്ടും കിടക്കാനൊരുങ്ങി.

കിടന്നാൽ ഞാൻ ഇനിം ഒഴിക്കുവേ....

അവൻ അവിടെ കിടന്നുന്നെന് നിനക്കെനാടീ?????

എവിടുന്നോ ചേച്ചിയുടെ ശബ്ദം.

ഏ...... അച്ചുവിന്റെ അതിശയഭാവത്തിലുള്ള ശബ്ദം.

അമ്മേ.... ഓടിവയൊ..... അവള് കിടന്ന് അലരിക്കൂവി

ചെച്ചി പെട്ടെന്ന് എവിടുന്നോ പൊട്ടിവീണ പോലെ എന്റെ അടുത്തെത്തി.

എന്നാടി കെടന്ന് കൂവുന്നെ....ഇവിടെ നാട്ടില് വേറെ മനുഷ്യര് ഒള്ളതാ....പെണ്ണായാലെ ഒരു അടക്കം ഒക്കെ വേണം. വന്നപാടെ ചേച്ചി ഉപദേശം തുടങ്ങി. കൂട്ടത്തിൽ നീ കിടന്നോട്ടോ എന്നൊരു സ്നേഹപൂർവ്വമുള്ള

💬 Comments

View all comments