0%

Chapter Title : നവവധു 3

Author : JO Read All Parts 3476

എന്നെ ഒറ്റതള്ള്. ഒട്ടും പ്രതീക്ഷിക്കാത്തതിനാൽ ഞാൻ വേച്ചുപോയി ആ ഡെസ്കിൽ തട്ടി നിന്നു. അവൾ ഞെട്ടി തിരിഞ്ഞു നോക്കി. ആ മുഖത്തേക്ക് ഒന്നേ ഞാൻ നോക്കിയൊള്ളു. ഒരു പെണ്ണിന് ഇത്രക്ക് സൗന്ദര്യമോ???? ആദ്യം കണ്ട അതേ പകപ്പ് എന്റെ മുഖത്തുണ്ടായി.

അവൾ പെട്ടന്ന് എന്താ എന്ന അർഥത്തിൽ മുഖം കൊണ്ടാഗ്യം കാണിച്ചു. അതേ നിമിഷത്തിൽ എന്നെ തള്ളിവിട്ട സാമദ്രോഹി എന്റെ തൊട്ടടുത്തെത്തി.

എന്റെ....സീറ്റ്....ഞാൻ വിക്കി വിക്കി പറഞ്ഞു.

അവൾ ഇരിക്കുന്ന സ്ഥലത്തേക്ക് ഒന്നുകൂടി നോക്കി. എന്നിട്ട് അൽപ്പം നീങ്ങിയിരുന്നു. ക്ലാസ്സിൽ ആണുങ്ങൾ ഒരു സീറ്റിലും പെണ്ണുങ്ങൾ ഒരു സീറ്റിൽ അങ്ങനാണ് ഇരിക്കുന്നത്. ഒരു സീറ്റിലും ആണും പെണ്ണും ഒന്നിച്ചു ഇരിക്കുന്നില്ല. എനിക്ക് ആകെമൊത്തം ഒരു ചമ്മൽ...

ഈ സമയം വീണ്ടും ആ സാമദ്രോഹി എന്നെ ചതിച്ചു. അവൻ പിന്നിൽ നിന്നും ഒറ്റ തല്ലുകൂടി. ഞാൻ ആ ബെഞ്ചിന്റെയും ഡെസ്കിന്റെയും ഇടയിലൂടെ കൃത്യമായി അവൾടെ ദേഹത്ത് ചെന്നുവീണു.

കേറങ്ങൊട്ട്....ആ സമദ്രോഹിയുടെ ഡയലോഗ് വീഴുന്നതിനിടയിലും ഞാൻ കേട്ടു. വീണപാടെ ഞാനും അവളും ഒരുപോലെ ചാടിയെണീറ്റു. ഒരടി പ്രതീക്ഷിച്ചതിനാൽ ഞാൻ അത് അവനു കിട്ടാനായി തിരിഞ്ഞുനിന്നലറി.

ആരടെ എവിടെ നോക്കിയാടാ പുല്ലേ തള്ളുന്നത്???? കലിയേക്കാൾ കൂടുതൽ അവളോടുള്ള ആദ്യത്തെ പരിചയപ്പെടൽ തന്നെ ഊമ്പിച്ചു കളഞ്ഞ വിഷമം ആയിരുന്നു മനസു നിറയെ

പിന്നെ ബാക്കിയുള്ളവന് കേറണ്ടേ....അവൻ ഒരു കള്ളച്ചിരി.

അതിന് നീ എന്റെ നെഞ്ഞതാണോ ഇരിക്കുന്നെ....ഞാൻ നിന്ന് കലിതുള്ളി.

ആ ഇന്ന് മുതൽ അങ്ങനാ....അവൻ ഒരറ്റത്ത് ഇരുന്നുകൊണ്ട് മൊഴിഞ്ഞു. കൊല്ലാനുള്ള ദേഷ്യമായിരുന്നു എനിക്ക്.

ടാ ടാ....അങ്ങോട്ട് കൂടുതൽ ഒണ്ടാക്കണ്ട കേട്ടോ....പുറത്തുനിന്ന് കുറച്ചുപേർ ക്ലാസിലേക്ക് കയറി. സീനിയേഴ്സ് ആണെന്നെനിക്ക് മനസ്സിലായി.

വന്നപാടെ അതിൽ ഒരുത്തൻ എന്റെ കോളറിൽ കെറിപ്പിടിച്ചു. എന്നിട്ട് ഞാനെന്തോ അവന്റെ അമ്മയെ പീഡിപ്പിച്ച മട്ടിൽ ഒരഞ്ചു മിനിറ്റ് തെറിയും ഡയലോഗും. ക്ലസ്സിൽ ഞാൻ നിന്നുരുകി. ചുറ്റും നിന്നവരുടെ കണ്ണിൽ പരിഹാസം. വിശാൽ ആകെ അയ്യടാ എന്ന മട്ടിൽ തകർന്നു നിൽപ്പാണ്. അവനാണല്ലോ പ്രശനങ്ങൾക്ക് കാരണം എന്നൊരു കുറ്റബോധം നിറഞ്ഞ മുഖം.

പറയടാ സോറി.... എന്റെ കോളറിൽ പിടിച്ചവൻ നിന്നലറി. ഞാൻ ഒന്നും മിണ്ടിയില്ല....

💬 Comments

View all comments