Chapter Title : നവവധു 3
പേടിയാണോ നാണക്കേടാണോ.... ആ നിമിഷത്തെ എന്റെ ഫീൽ എനിക്കെ അറിയൂ....
നിന്നോട് പറഞ്ഞാൽ മനസിലാവൂലെ....പറയടാ സോറി....അവന്റെ കൂട്ടത്തിൽ ഒരുത്തൻ എന്റെ മോന്തക്കിട്ട് തട്ടി.
സോറി.... എന്റെ നാവ് അറിയാതെ ചലിച്ചു.
എന്നെ നോക്കിയല്ല. അവളെ നോക്കി പറയടാ സോറി പെങ്ങളെന്ന്....
ഞാൻ അവളുടെ മുഖത്തേക്ക് നോക്കി. ഒരു തരം വിറങ്ങലിച്ച ഭാവം. കൂട്ടത്തിൽ അൽപ്പം സഹതാപവും ഉണ്ടോ അറിയില്ല. എങ്കിലും പെങ്ങളെന്ന് വിളിക്കാൻ ഒരു മടി. മനസ്സ് സമ്മതിക്കാത്തപോലെ.
ഇവൻ ഇന്നടി മേടിക്കും. കോളറിൽ പിടിച്ചവന്റെ സ്വരം.
എന്റെ ചുണ്ടുകൾ അറിയാതെ ചലിച്ചു....സോറി പെങ്ങളേ....പറഞ്ഞപ്പോഴേക്കും എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു. അപമാനം. അതും അവളുടെ മുന്നിൽ വെച്ച്....... അങ്ങു തീർന്നുപോയിരുന്നെങ്കിൽ എന്നാശിച്ച നിമിഷം.
കോളറിൽ പിടിച്ചിരുന്ന കൈ അയഞ്ഞു. ഇനി ആരെങ്കിലും അവളെ നോക്കിയാ.....കോളറിൽ പിടിച്ചവൻ ക്ലാസ്സിനു നേരെ ഒന്നു വിരൽ ചൂണ്ടി ഒരു താകീത് പോലെ പറഞ്ഞിട്ട് വെളിയിലേക്കിറങ്ങി. ഞാൻ ഡെസ്കിലേക്ക് വീണു. മുഖം ഡെസ്കിലേക്ക് അമർത്തിക്കിടന്നു. ക്ലസ്സിൽ എന്തോ പിറുപിറുക്കലുകൾ.... പെണ്പിള്ളേരുടെ സഹതാപം നിറഞ്ഞ ചിലക്കലുകൾ....
ടാ സോറി....ഞാനറിയാതെ.....വിശാൽ എന്റെ തോളിൽ കൈവെച്ചു. അവന്റെ വാക്കുകൾ ഇടറുനുണ്ടാരുന്നു.
ആ പോട്ടെ സാരമില്ല. ഞാൻ പതിയെ എണീറ്റു. അല്ലേലും എനിക് ഒരടിയുടെ കുറവ് ഉണ്ടാരുന്നു. ഉള്ളിലെ കോപവും വിഷമവും പുറത്തു കാട്ടാതെ ഞാൻ പറഞ്ഞു. എന്തിനാ അവനെയും കൂടി വിഷമിപ്പിക്കുന്നെ എന്നൊരു തോന്നൽ.
ഞാൻ തിരിഞ്ഞു അവളെയൊന്നു നോക്കി. ഡെസ്കിൽ തലവെച്ചു കിടപ്പാണ്.
സോറിട്ടൊ....ഞാൻ പതിയെ പറഞ്ഞു. ഞാൻ അറിയാതെ ചെയ്തതാ...
അവൾ പെട്ടെന്ന് മുഖം ഉയർത്തി. അപ്പോഴാണ് ഞാനത് കണ്ടത്. ആ കണ്ണുകൾ നിറഞ്ഞൊഴുകുന്നു. ചുണ്ടുകൾ കടിച്ചു പിടിച്ചിരിക്കുന്നു.
എന്നാ പറ്റി.... ഞാൻ സോറി പറഞ്ഞില്ലേ....കരയല്ലേ പ്ലീസ്....ഞാൻ ഒരങ്കലാപ്പോടെ കരയുന്ന ഭാവത്തിൽ പറഞ്ഞു.
അവൾ ഒന്നും പറഞ്ഞില്ല. ഷാലെടുത് മുഖം തുടച്ചു. ഞാൻ പുറത്തേക്ക് നോക്കി. അവിടെ ആരുമില്ല. എല്ലാരും പോയിരിക്കുന്നു. ഞാൻ വീണ്ടും മുഖം തിരിച്ചു അവളെ നോക്കി. മുഖം ഷാൾ കൊണ്ട് മറച്ചിരിപ്പാണ്.
എന്താ പേര്....ഞാൻ പതുക്കെ ചോദിച്ചു. അവന്മാർ പുറത്തില്ലല്ലോ എന്ന ധൈര്യം.
പേര് ശ്രീലക്ഷ്മി.... വീട്ടിൽ ശ്രീന്ന് വിളിക്കും. അക്കന്റെ പേര്
💬 Comments
View all comments