0%

Chapter Title : നവവധു 4

Author : JO Read All Parts 3.4K

കുഴിയിൽ കിടക്കുന്ന നിന്റെ വല്യപ്പൻ കറിയാച്ചന് വരുവരുന്നോ....???? തലേ ദിവസത്തെ കലി കൂടെകൂട്ടി ഞാനൊരു അമറൻ കാച്ചങ്ങു കാച്ചി.

അവളെന്നല്ല ആരും പ്രതീക്ഷിച്ചിരുന്നില്ല അങ്ങനൊരു ഉത്തരം. ഇപ്പൊ ശെരിക്കും പ്ലിങ്ങിയത് അവളായിരുന്നു. ഒരു പകപ്പ് ആ മുഖത്തുണ്ടായി.

കൊച്ചിന് പാലുപോലും കൊടുക്കാതെ അവള് ഇറങ്ങിയേക്കുന്നു.... ഇനി മേലാൽ പണി തീർക്കാതെ വീട്ടിന്ന് ഇറങ്ങിയാൽ എന്റെ സ്വഭാവം മാറും കേട്ടോടി.....ഞാൻ നല്ല ദേഷ്യഭാവത്തിൽ തന്നെ ഒന്നുകൂടി വിട്ടു.

ക്ലാസ്സിൽ മൊത്തത്തിൽ കൂട്ടച്ചിരിയും ഡെസ്കിൽ അടിയും യേവൻ പുലിയാണ് കേട്ടോ എന്നൊക്കെയുള്ള ഡയലോഗുകളും. റോസ്‌മേരി മൂർഖൻ പാമ്പിനെയാണല്ലോ ചവിട്ടിയത് എന്ന ഭാവത്തിലായി. മൊത്തത്തിൽ വിളറി വെളുത്ത്.... ഹോ ആ ഭാവമൊന്നു കാണേണ്ടതായിരുന്നു. ക മ്പി കു ട്ടന്‍.നെ റ്റ് ഞാൻ ശ്രീയെനോക്കി. കുടു കുടെ ചിരിക്കുന്നു. ആദ്യമായിട്ടാണ് എന്റെ ഒരു വാക്കിന് അവൾ ഏതെങ്കിലും വിധത്തിൽ ഒന്നു റെസ്പോണ്ട് ചെയ്യുന്നത്. ശെരിക്കും ഒരു രാജാവിനെപ്പോലെ ഞാൻ സീറ്റിലേക്ക് ഇരുന്നു. അതും അവളെ തൊട്ടുരുമ്മി. അവൾ ഒന്നു ഞെട്ടിയത് ഞാൻ അറിഞ്ഞു.

മച്ചാനെ....ഇയ്യാള് വേറെ ലെവലാല്ലേ.... വിശാൽ.

ഞാൻ ഇതൊക്കെയെന്ത് എന്ന ഭാവത്തിൽ ഒരു ചിരി ചിരിച്ചു.

ആ പിന്നെ വാ....എനിക്കൊന്നു കെട്ടിപ്പിടിച്ചിരിക്കണം. ഞാൻ റോസ്‌മേരിയെ നോക്കി കൈ വിടർത്തിയതും അവൾ ഞെട്ടി പിന്നോട്ടാഞ്ഞതും ശ്രീ ഒരു അലർച്ചയോടെ ബെഞ്ചിൽ നിന്നു താഴെ പോയതും ഒന്നിച്ചു കഴിഞ്ഞു.

ശ്രീ വീണോ എന്നൊന്നും ഞാൻ നോക്കിയില്ല. എന്റെ കണ്ണുകൾ ചാടിയെണീറ്റ റോസിന്റെ മുഖതായിരുന്നു. ചെകുത്താൻ കുരിശു കണ്ട ഭാവം. എന്നെ തുറിച്ചു നോക്കി നിക്കുന്നു. എനിക്ക് ചിരി വന്നു. പെട്ടന്ന് സാർ വന്നു.

💬 Comments

View all comments