Chapter Title : നവവധു 4
എല്ലാരും പെട്ടന്ന് ഡീസന്റായി. ഞാൻ റോസിനോട് ഒന്ന് ചേർന്നിരിക്കാൻ നോക്കി. പക്ഷേ അവൾ അപ്പോൾ കൂടുതൽ ശ്രീയോട് ഒട്ടി. ഒരു കാര്യം ഉറപ്പാണ്. ഒരു വക അവൾ അന്ന് ആ ക്ലാസ്സിൽ ശ്രദ്ധിച്ചിട്ടില്ല. അതിന് ഞാൻ സമ്മതിച്ചില്ല എന്നതാണ് ശെരി.
മച്ചാനെ അവളെ ഇനി വിട്ടേക്കടാ..... പേടിച്ചിരിക്കുവാ പാവം. ഞാൻ അവളെ ഇരിക്കാൻ സമ്മതിക്കാത്തത് കണ്ട വിശാൽ പതിയെ ചെവിയിൽ പറഞ്ഞു.
ശെരിയാണെന്നെനിക്കും തോന്നി. ഇനിയും ഞാൻ എന്തേലും പറഞ്ഞാൽ മിക്കവാറും പെണ്ണിന്ന് കാറിക്കൂവി ഇവിടം പൊളിക്കും. എന്തോ ഒന്ന് ഞെട്ടിക്കണമെന്നെ ഉണ്ടായിരുന്നുള്ളു. അതെന്തായാലും നടന്നു.ഇനിയിപ്പോ എന്ത് ചെയ്താൽ എന്നാ....പിന്നെ ഞാൻ ഡീസന്റായി. റോസ് ഇടക്കിടക്ക് എന്നെ പാളി നോക്കുന്നുണ്ടായിരുന്നു. ഞാൻ അടുത്തത് പ്ലാൻ ചെയ്യുവാനോ എന്ന സംശയം ആയിരിക്കണം. അത് കാണുംതോറും എന്റെ സന്തോഷം ഇരട്ടിച്ചു വന്നു.....
അന്ന് മുതൽ അതികം പ്രശ്നങ്ങൾ ഇല്ലാതെ ക്ലാസ്സ് മുന്നോട്ടു പോയി. ഒരു മാസം കഴിഞ്ഞു. ശ്രീ ഇപ്പോൾ ഇടക്കൊക്കെ എന്നോട് മറുപടി പറയാറുണ്ട്. അതും ഒരുമാതിരി മൊട്ടുസൂചി നിലത്തു വീഴുന്ന ഒച്ചയിലെ പറയൂ. എന്നോട് മാത്രമല്ല എല്ലാരോടും അവൾ അങ്ങനാണ്. അന്നൊരു വെള്ളിയാഴ്ച ആയിരുന്നു. അന്നവൾ ക്ലാസ്സിൽ ഭയങ്കര സന്തോഷവതിയായി കാണപ്പെട്ടു. ക്ലാസ് തീർന്നു പുറത്തേക്ക് ഇറങ്ങുകയായിരുന്നു ഞങ്ങൾ. റോസും വിശാലും ഉണ്ട് കൂടെ.ഇപ്പൊ റോസിനും എന്നോട് ഒരു പ്രശ്നം ഉള്ളതായി തോന്നുന്നില്ല. ഞങ്ങൾ നാലുപേരും ഒരു ഗ്യാങ് പോലെയാണ് ക്ലാസിൽ. ശ്രീ മാത്രമാണ് അൽപ്പം പാവം. ആരോടും അടുക്കില്ല. കാരണമില്ലാതെ മിണ്ടില്ല. പക്ഷേ ഒന്നു ഞാൻ കണ്ടുപിടിച്ചു.....എന്ത് നടന്നാലും അവൾ അത് കുറിച്ചുവെക്കും. ഒരു ഡയറി
💬 Comments
View all comments