Chapter Title : നവവധു 4
പോലെ.....രണ്ടും കൽപ്പിച്ചു ഞാൻ അവളോട് വേറെ ലൈൻ ഉണ്ടൊന്നു ചോദിക്കാൻ തീരുമാനിച്ചു. ഇത്ര നാളായിട്ടും അതൊന്നു ചോദിക്കാനുള്ള ധൈര്യം ഇല്ലായിരുന്നു എന്നതാണ് സത്യം. ആരോടും പറയാതെ എന്റെ ഉള്ളിലെ സ്നേഹം ഉള്ളിലൊതുക്കി നടക്കുവാരുന്നു ഞാൻ.
ക്ലാസ്സിൽ നിന്നിറങ്ങിയതും ഞാൻ നൈസയിട്ടു അവളെ ഒന്നു തോണ്ടി. അവൾ ഞെട്ടി ചുറ്റും നോക്കി. കാരണം അന്നെന്നെ തല്ലിയ ആ കുണ്ണ ഇപ്പഴും അവളുടെ പുറകെ നടപ്പുണ്ട് എന്നത് പരസ്യമായ രഹസ്യമാണ്. അവൾക്കാണെങ്കിൽ അവനെ കാണുന്നത് പോലും പേടിയാണ് എന്നെനിക്ക് അറിയാം. കുറെ ദിവസങ്ങളായി അവൾ അവനെ പേടിച്ചു ഒഴിഞ്ഞുമാറി നടക്കുന്നത് ഞാൻ കാണുന്നു.
അതേയ്....ഞാൻ പതിയെ വിളിച്ചു
അവൾ ചുറ്റും നോക്കിയിട്ട് എന്നെ എന്താ എന്ന അർഥത്തിൽ ഒന്നു നോക്കി.
അത്....പിന്നെ ......വേറെ.....വേറെ ലൈനൊണ്ടോ.....????ഞാൻ ധൈര്യം സംഭരിച്ച് ഒരു വിധത്തിൽ പറഞ്ഞൊപ്പിച്ചു.
പശ്ചാത്തലത്തിൽ ഒരു പൊട്ടിചിരി.....ഞാൻ നോക്കിയപ്പോൾ വിശാൽ. റോസ് അവിടെങ്ങുമില്ല.
എനിക്കറിയാമായിരുന്നു മോനെ.....കുറെ നാളായി ഞാൻ നിന്റെ പരുങ്ങല് കാണുന്നു....
ഞാൻ അവളെ നോക്കി. അവൾ പോകാനുള്ള ശ്രമം.
ശ്രീ....ഒന്നു പറഞ്ഞിട്ട് പോ....ഞാൻ കെഞ്ചി.
അവൾ കേട്ട ഭാവം നടിക്കാതെ പോകാൻ നോക്കി.
പറഞ്ഞിട്ട് പോ പ്ലീസ്....ഞാൻ ചാടി അവളുടെ കയ്യിൽ പിടിച്ചു. നല്ല ചൂട്. ഒറ്റ നിമിഷം.... ഒരു അലർച്ച ഞാൻ കേട്ടു.പൊട്ടിവീണപോലെ ആ സീനിയർ നാറിയും നാലഞ്ചു കൂട്ടുകാരും.!!!!!
അറിയാതെ ഞാൻ കൈ വിട്ടു.
കഴുവേറിടെ മോനെ....നീ എന്റെ പെണ്ണിന്റെ കയ്യിൽ കേറി പിടിക്കുവോടാ..... അവന്റെ അലർച്ച. കൂട്ടത്തിൽ അന്നത്തെപ്പോലെ കോളറിൽ ശക്തിയായി ഒരു കുത്തിപ്പിടുത്തവും. പോയിക്കൊണ്ടിരുന്ന പിള്ളേര് മൊത്തം ചുറ്റും കൂടി. നടുക്ക് ഞങ്ങൾ.
💬 Comments
View all comments