Chapter Title : നവവധു 6
മനസിലായി ശിവേട്ടന്റെ പവർ. പെട്ടിയിലാക്കി കുഴിച്ചിട്ട ഡ്രാക്കുള പുനർജനിച്ചിരിക്കുന്നു. ദൈവമേ സൗമ്യേച്ചിയെ നോക്കാൻ പോലും തോന്നിക്കല്ലേ....പ്രാർത്ഥിച്ചു കൊണ്ടാണ് ഞാൻ ക്ലാസ്സിലേക്ക് കയറാൻ തുടങ്ങിയത്.
ടാ.... പിന്നിൽ നിന്നൊരു വിളിയിൽ ഞാൻ കിടുങ്ങിപ്പോയി. തിരിഞ്ഞു നോക്കുമ്പോ ശിവേട്ടൻ.
നിന്റെ നമ്പർ ഒന്ന് തന്നെ....
എനിക്ക് തെല്ലൊരു പേടി തോന്നാതിരുന്നില്ല.
ആ മൊബൈൽ ഒന്നു തന്നാ ഞാൻ സേവ് ചെയ്തു തരാം....
വേണ്ട. ഈ ഡയറിയിലേക്ക് കുറിച്ചോ..... ശിവേട്ടൻ ഒരു പഴക്കമുള്ള പോക്കറ്റ് ഡയറി എടുത്തു നീട്ടി.
ഞാൻ യാന്ദ്രികമായി പേനെയെടുത്തു. മിക്ക പേജിലും നമ്പറുകളാണ്. എല്ലാം വ്യത്യസ്‌ത കൈയക്ഷരം. ഓരോരുത്തരും അവരുടെ നമ്പറുകൾ കൊടുത്തതാവണം. ഒന്നും എഴുതാത്ത ഒരു പേജിൽ ഞാൻ എന്റെ നമ്പർ എഴുതി.
ആ എനിക്കാ കുന്തമൊന്നും കുത്താൻ അറിയില്ലാന്നേ. ഞാനിത് കൊണ്ടോയി അവളുടെ ഫോണില് ഇട്ടോളാം. അവക്കെ അറിയൂ....അവളോട് പറഞ്ഞേക്കാം നിന്നെയൊന്നു വിളിച്ചു നമ്പർ തരാൻ. എന്നാ കേസ് ആയാലും അതില് വിളിച്ചാൽ മതി. ഞാൻ വീട്ടിൽ കാണും. തിരിഞ്ഞു നടന്നുകൊണ്ടുള്ള ശിവേട്ടന്റെ ആ പറച്ചിലിന് യാന്ദ്രികമായി ഞാൻ തലയാട്ടി. കുറച്ചു മുമ്പ് വരെ ഈ ഡയലോഗ് കേട്ടിരിന്നെങ്കിൽ ഞാൻ തുള്ളിച്ചാടിയേനെ. ഇപ്പൊ ആ ഒറ്റ ഇടി എന്നെ നന്നായി ഭയപ്പെടുത്തുന്നുണ്ട്. സൗമ്യേച്ചിയെ ഓർക്കുമ്പോഴേ ഇപ്പോ ഒരു ഞെട്ടലാണ്.
ക്ലാസ്സിന്റെ വാതിൽക്കൽ എത്തിയതും ക്ലസ്സിൽ നിന്നൊരു ആശ്ചര്യ സൗണ്ട് ഞാൻ കേട്ടു. ഇവൻ ജീവനോടെ ഉണ്ടോ എന്ന മട്ടിലാണോ അതോ ഇവൻ കൊള്ളാമല്ലോ എന്ന മട്ടിലാണോ അറിയില്ല.
സർ....ഞാൻ ക്ലാസ്സിൽ നിന്ന അദ്യാപകനെ വിളിച്ചു.
ആ താനോ???? തന്നോട് പ്രിൻസിപ്പാളിനെ കണ്ടിട്ട് ക്ലാസ്സിൽ കയറിയാൽ
💬 Comments
View all comments