Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 2 [Robert longdon]
അന്യമതസ്ഥൻ മതാചാരത്തെ വ്രണപ്പെടുത്തി എന്നാണ് കേസ്...!
ഞാൻ : ആര് വ്രണപ്പെടുത്തീന്നു...?
അശോകൻ : വേറെയാര് ആൻ്റപ്പൻ...😌
"ഡാ... നീരജെ നീയിതെങ്ങോട്ടാ..." പിന്നിൽ നിന്നുമുള്ള അമ്മയുടെ ചോദ്യത്തിന് മറുപടിയൊന്നും പറയാതെ നീരജ് ബൈക്ക് മുന്നോട്ടെടുത്തു...!
.
.
.
.
നീരജ് : എന്താടാ...?
അശോകൻ : ആൻ്റപ്പൻ...!
നീരജ് : ആൻ്റപ്പൻ
അശോകൻ : ആൻ്റപ്പൻ അടിമാലിക്കുള്ള വണ്ടി കയറി...🙂
നീരജ് : എന്തിനെ...👀
അശോകൻ : നൈസ് ആയി സ്കൂട്ടയതാണോ...എന്നൊരു സംശയം...😐
നീരജ് : പോടാ...നിക്ക് ഞാനവനെ ഒന്ന് വിളിച്ച് നോക്കട്ടെ...
" നിങ്ങൾ വിളിക്കാൻ ശ്രമിക്കുന്ന വ്യക്തി ഇപ്പോൾ പരിതിക്ക് പുറത്താണ്...ദയവായി അൽപ്പസമയത്തിന് ശേഷം വീണ്ടും ശ്രമിക്കുക..."
അശോകൻ : പരിതിക്ക് പുറത്താണന്നല്ലേ...?
നീരജ് : ഹും...
അശോകൻ : ഞാൻ വിളിച്ചപ്പോഴും ഇതന്നെ അവസ്ഥ..! ഇന്നലത്തെ അടിയുടെ കാര്യം അവൻ്റെ വീട്ടിലറിഞ്ഞു..അവനും അപ്പനും ഇന്നലെ വഴക്കായി പറഞ്ഞു...!
നീരജ് : ആര്...?
അശോകൻ : വേറെയാര്...അവൻ്റെ പെങ്ങള്..! കാലത്ത് പള്ളി പോവുമ്പോ കണ്ടപ്പോ പറഞ്ഞതാണ്...! അവളന്നെയാണ് പറഞ്ഞത് ആൻ്റപ്പൻ അടിമാലിക്ക് പോയീന്ന് ..
നീരജ് : അപ്പോ അവൻ ശെരിക്കും നാട് വിട്ടോ...👀
അശോകൻ : അപ്പോ മുതലാളിക്ക് ഇത്ര നേരം പറഞ്ഞതൊന്നും മനസ്സിലായില്ലേ 😤
" ആ കള്ള പന്നി നാട് വിട്ടാ..." പെട്ടന്നായിരുന്നു അതും ചോദിച്ച് കൊണ്ട് രവിയേട്ടൻ കയറി വന്നത്...!
നീരജ് : ഹും...
രവി : മയിരൻ...എൻ്റെ കയ്യീന്ന് പൈസ വാങ്ങിയിട്ടാ കഴിഞ്ഞ ദിവസം പണി നിറുത്തിയത് തന്നെ...! നി അവൻ്റെ ഫോണിലേക്ക് വിളിച്ച് നോക്കിയാ..
💬 Comments
View all comments