0%

Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 2 [Robert longdon]

Author : Robert longdon Read All Parts 8.4K

എന്താണ് മുഖത്തൊരു വൈക്ലഭ്യം...! അടിച്ചില്ലെ..?

അടിച്ചതിൻ്റെ തരിപ്പിറിങ്ങി നിർവികാരതയോടെ നിൽക്കുന്ന ഞങ്ങളോടായി ഉണ്ണി ചോദിച്ചു..!

ആൻ്റപ്പൻ : ഇല്ലടാ...😐

ആൻ്റപ്പൻ അവൻ്റെ സ്വതസിദ്ദമായ നുണ പറയൽ കഴിവ് പുറത്തെടുത്തിട്ടു..!

അശോകൻ : 🤨

അതുകണ്ട് അശോകനും ഒപ്പം ഞാനും അന്തം വിട്ട് നിന്നു..! രണ്ടര ഗ്ലാസ് വറ്റാണ് പന്നിയുടെ വയറ്റിൽ കിടക്കണെ..!

ആൻ്റപ്പൻ : 😜

ആൻ്റപ്പൻ തിരിഞ്ഞ് നിന്ന് കണ്ണടച്ച് കാട്ടിക്കൊണ്ട് അവന്മാരെ വലിപ്പിക്കാൻ തീരുമാനിച്ചു..!

Nobody:

രവി : ഇല്ലടാ...! നിങ്ങളടിച്ചോ..വരുമ്പോ ഞങ്ങൾ അടിച്ചിട്ടാ വന്നത്..!😁

ആൻ്റപ്പൻ്റെ വലിപ്പിക്കൽ സ്വഭാവം അറിയാവുന്നത് കൊണ്ട് രവിയേട്ടൻ അതവിടെ തന്നെ തടയിട്ട് നിറുത്തി..!

ആൻ്റപ്പൻ : 😐

ആൻ്റപ്പൻ്റെ മുഖത്ത് പിന്നെയും നിർവികാരത തടംകെട്ടി നിന്നു..😁

ആൻ്റപ്പൻ : എന്നാലും എനിക്കൊരു മുപ്പതൊഴിച്ചോ..😌

സുധീഷ് : പിന്നെന്താ..! വാ..😅

ഉണ്ണി : ഞങ്ങളും അടിച്ചിട്ട വന്നത്..! ഇതിപ്പോ ആ പ്രകാശൻ ദുബായീന്ന് വന്നപ്പോ തന്നതാണ്..!വാ..രണ്ടെണ്ണം അടിക്കാ..😊

രവി : വേണ്ടടാ...! നിങ്ങളടിച്ചോ..!

രവിയേട്ടൻ പിന്നെയും ബലം പിടിച്ച് നിന്നു...!

ആൻ്റപ്പൻ : അയാൾക്ക് വേണ്ടേ..വേണ്ട..! വാ നമുക്കടിക്കാ..

ആൻ്റപ്പൻ ഉണ്ണിയോട് ചേർന്ന് നിന്നുകൊണ്ട് പറഞ്ഞു..!

സുധീഷ് : വാ രവിയേട്ട...! ഫോറിൻ സാധനാ..! നമുക്കൊക്കെ ഇങ്ങനെയല്ലേ സ്നേഹം പ്രകടിപ്പിക്കാൻ പറ്റു...!☺️

രവി : സ്നേഹത്തിൻ്റെ പുറത്താണെ...! വേണേ രണ്ടെണ്ണമടിക്ക..😌

ഉണ്ണി : അതൊക്കെ അത്രെ ഉള്ളൂ..വാ..!😄

ആൻ്റപ്പൻ : നിങ്ങൾക്ക് ഉളുപ്പില്ലേ മനുഷ്യാ..😬

രവിയേട്ടൻ്റെ ഡബിൾ സ്റ്റാൻഡിനെ ആൻ്റപ്പൻ ചോദ്യം ചെയ്തു..!

രവി : ഇല്ല...😝

ആൻ്റപ്പൻ്റെ ചോദ്യത്തിന് രവിയേട്ടൻ്റെ അടുത്ത് ഒറ്റ ഉത്തരമേ ഉണ്ടായിരുന്നുള്ളൂ.."ഇല്ല "

💬 Comments

View all comments