Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 3 [Robert longdon]
പെണ്ണ്...?
അമൽ : പെണ്ണാ...👀
അമൽ സൈഡിലേക്കായി നോക്കി...!
അമൽ : എവിടെ... പോയ...? നല്ല പീസാണാ..👀
നീരജ് : ആവോ ഞാൻ കണ്ടില്ല...!👀
അമൽ : ബാക്കിൽ എങ്ങാനും ഉണ്ടോ...👀
അമൽ വണ്ടിൻ്റെ മിറർ കുറച്ച് തിരിച്ച് നോക്കി...!
വിഷ്ണു : 🤦♂️ റോഡിൽ അല്ല മൈരെ...?
അമൽ : പിന്നെ..?
വിഷ്ണു : ഞാൻ വരുമ്പോ നിങ്ങൾ ഏതോ പെണ്ണിൻ്റെ കാര്യം പറഞ്ഞില്ലേ..! അത്...?
അമൽ : പെ..പെണ്ണോ..? ഏതു പെണ്ണ്...?😖
വിഷ്ണു : അമലെ...👀
അമൽ : നീരജെ ഏതടാ പെണ്ണ്...?
നീരജ് : ആ..👀
വിഷ്ണു : അമലെ ഉരുളല്ലേ...? നീരജെ ഏതടാ പെണ്ണ്...?
നീരജ് : എനിക്കറിയില്ല...!
വിഷ്ണു : ഞാൻ കേട്ടില്ല കരുതിയാ...?
അമൽ എന്നെ ചരിഞ്ഞ് നോക്കി...! ഞാനവൻ്റെ തോളിൽ കൈ വച്ച് അമർത്തി...!
അമൽ : ആ...😖
വിഷ്ണു വണ്ടിക്കൊണ്ടുപ്പോയി ഒരു ഗേറ്റിന് മുൻപിൽ നിറുത്തി ..! മതിലിനു മുകളിൽ ചെറുതായി പായൽ പിടിച്ച് തുടങ്ങിയ ഒരു തകരത്തിൻ്റെ ബോർഡ് ഉണ്ടായിരുന്നു...!
" മോട്ടോ ഹബ് "
വിഷ്ണു : അളിയാ ഗേറ്റ് ഒന്ന് തുറക്കടാ...!
വിഷ്ണു പറഞ്ഞത് കേട്ട് ഞാൻ ഗേറ്റ് തുറക്കാനായി വണ്ടിയിൽ നിന്നും ഇറങ്ങി...! ചെറിയ ഞെരുക്കത്തോടെ ഗേറ്റ് തുറന്നതും അവൻ വണ്ടി അകത്തേക്ക് കയറ്റി...!
വിഷ്ണു : ഇനി ഗേറ്റ് അടച്ചോ..🤗
നീരജ് : ഞാനെന്ത് മൈരെ നിൻ്റെ വേലക്കാരനോ...വേണേൽ അടയ്ക്ക്..🙂
അമൽ : വേലക്കാരിയായിരുന്താലും നി എൻ മോഹവല്ലി...😌
വിഷ്ണു : അതെ...! മോഹവല്ലി ഗേറ്റ് കൊഞ്ചം സാത്തി
💬 Comments
View all comments