0%

Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 3 [Robert longdon]

Author : Robert longdon Read All Parts 7.9K

എന്നൊരു കുട്ടിയെ ഇഷ്ടമാണ്..! എനിക്കവളെ കെട്ടിച്ച് തരണം എന്ന്..!

അമൽ : കെട്ടോടെ...🤗

വിഷ്ണു : കെട്ടും...

>>>22:49

പിന്നെയും ടൈം ലൂപ്പിൽ അകപ്പെട്ട പോലെ രാത്രി വെള്ളമടിയിലേക്ക് കടന്നു..!

അമൽ : അളിയാ നാളെ ആ നായിൻ്റെ കല്യാണം ആണ്..!

കുപ്പിയുടെ അടപ്പ് തുറന്നു കൊണ്ട് അമൽ പറഞ്ഞു..!

വിഷ്ണു : അതോണ്ട്..!

അമൽ : അവൻ്റെ പേരിൽ നമ്മളീ കുപ്പി അകത്താക്കുന്നു..!

നീരജ് : എന്നിട്ടും അവൻ ഇങ്ങോട്ട് ഒന്ന് വന്നില്ലല്ലോ അളിയാ..!

വിഷ്ണു : അതൊന്നും എനിക്കറിയില്ല..! എന്തായാലും ഞാനില്ലെ..!

അമൽ : അളിയാ അമ്മ എങ്ങാനും തിരിച്ച് വരോ..!

കല്യാണ തലേന്ന് ആയത് കൊണ്ട് വിഷ്ണുവിൻ്റെ ഫാമിലി മൊത്തം കല്യാണ വീട്ടിൽ ആയിരുന്നു..! വിഷ്ണുവിൻ്റെ ആ വലിയ വീട്ടിൽ ഞാനും അമലും വിഷ്ണുവും മാത്രം ഒപ്പം..Chivas regal ും..!

വിഷ്ണു:ഏയ്...ഇനി ആരും ഇങ്ങോട്ട് വരത്തില്ല..! ധൈര്യമായി ഇവിടെ അടിച്ച് മറിയാം..!

വിഷ്ണുവിൻ്റെ ഉറപ്പിൻ്റെ പുറത്ത് അമൽ ചിവസ് റെഗൽ ൻ്റെ ബോട്ടിൽ പൊട്ടിച്ചു..! ഞാനാദ്യമായായിരുന്നു ഇമ്മാതിരി സാധനം ഒക്കെ അടിക്കാൻ പോണത്..! അതോണ്ട് നല്ലപോലെ എക്‌സിറ്റ്‌മെൻ്റ് ഉണ്ടായിരുന്നു..!

*💫

( നാട്ടിൽ )

എന്നത്തേയും പോലെ ഒരു വെള്ളമടി ...!

ആൻ്റപ്പൻ : കാര്യത്തില് മൈരെ...! അവന് ഇപ്പൊ അവളോട് ഒരു ചായിവൊക്കെ ഉണ്ട്...!

അശോകൻ : പോടാ...! അവനന്ന് അങ്ങനെയല്ലല്ലോ പറഞ്ഞത്...! അന്നീക്കാര്യം ഞാൻ പറഞ്ഞപ്പോ അവനെന്തോ വലിയ വള്ളി കെട്ടെടുത്ത് തലയിൽ വെക്കും പോലെയാണല്ലോ പറഞ്ഞത്..!

ആൻ്റപ്പൻ : അവനങ്ങനെ പറഞ്ഞോ...? ആ അതാ പ്രതിഷ്ഠ ദിവസം അല്ലെ..!😃

💬 Comments

View all comments