Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 3 [Robert longdon]
വിട്ട് പോകാത്തത് കൊണ്ടാണോ എന്തോ ഞാൻ എഴുന്നേൽക്കാൻ ശ്രമിക്കുന്നത് വലിയ ലാഗ് ഫീൽ ചെയ്തു..!
അമൽ : വേഗം വന്ന് കേറ് മൈരെ..!
അമലിൻ്റെ ഉയർന്ന ശബ്ദത്തിൽ ഞാൻ കിട്ടിയ വെള്ളവും അകത്താക്കി ബൈക്കിൻ്റെ പിന്നിലേക്ക് കേറി..! ഹാങ് ഓവറും ഉറക്കക്ഷീണവും തണുപ്പും എല്ലാം കൊണ്ടും ചുറ്റിൽ നടക്കുന്നത് എല്ലാം ഒരു ട്രാൻസ് മൂഡിൽ കേൾക്കുന്നത് പോലെ അവ്യക്തവും നേരിയതുമായിരുന്നു..!
അമലായിരുന്നു ബൈക്ക് എടുത്തത്..! ഞങ്ങൾക്ക് മുൻപിൽ വേറെ ഏതോ വണ്ടി പോയി കൊണ്ടിരികുന്നുണ്ടായിരുന്നു..! മഞ്ഞിൻ്റെ കോടയിൽ ഇടയ്ക്ക് ചുവന്ന ബ്രേക്ക് ലൈറ്റ് കത്തുന്നത് മാത്രം കാണാം..! ഞാൻ അമലിൻ്റെ തോളിൽ തല വച്ച് കിടന്നു ..!
അമൽ : ഡാ..നി ഓക്കേ അല്ലെ...!
നീരജ് : ഉം...😶
തിരിച്ചൊരു മൂളൽ മാത്രേ എൻ്റെടുത്ത് തിരിച്ച് കൊടുക്കാൻ ഉണ്ടായിരുന്നുള്ളു..!
കുറച്ച് നേരത്തിന് ശേഷം അവൻ വണ്ടി കൊണ്ടോയി നിറുത്തി..!
അമൽ : ഇറങ്ങ്...!
അവൻ പറഞ്ഞത് കേട്ടിട്ട് ഞാൻ ഇറങ്ങി..! മുൻപിൽ പ്രകാശം കൊണ്ട് നിറഞ്ഞ ഒരു വീട്..! ട്യൂബ് ലൈറ്റും കളർ ലൈറ്റും പന്തലും കണ്ടപ്പോഴേ തോന്നി കല്യാണ വീടാണെന്ന്..!
.
.
.
.
ബോധം ഇല്ല തോന്നിയത് കൊണ്ടാണോ എന്തോ ഞാനും അമലും ഒപ്പം വിഷ്ണുവും കൂടി ഒന്ന് തല നനച്ചു..! തല വഴി വെള്ളം വീണപ്പൊ തന്നെ ഒന്ന് ഓക്കേ ആയെങ്കിലും തണുപ്പിൻ്റെ കാഠിന്യത്തിൽ ഞാൻ വിറയക്കാൻ തുടങ്ങി..🥶
വിഷ്ണുനെ ആരോ വന്ന് വിളിച്ചിട്ട് പോയി..! ഞാനും അമലും വെള്ളവും കുടിച്ച് ഒന്ന് തൊണ്ട ശെരിയാക്കി..! തൊണ്ട ആകെ വരണ്ടത് പോലെ..! ഇതിനിടയിൽ ഏതൊക്കെയോ കാറും ബൈക്കും ഒക്കെ വന്നു...! വിഷ്ണുനെ പിന്നാലെ ഞാനും അമലും വീട്ട് മുറ്റത്തേക്ക് കയറി..! വിഷ്ണുൻ്റെയും കാശി ബന്ധുക്കൾ മുറ്റത്ത് വട്ടം കൂടി..! അവർ കാര്യയായിട്ട് എന്തൊക്കെയോ സംസാരിക്കുന്നുണ്ട്..!
അമൽ : കാര്യായി സംസാരം ആണല്ലോ അളിയാ..! ഇനി പെണ്ണെങ്ങാനും ഒളിച്ചോടി പോയി കാണോ...🙄
അമൽ എന്നോടായി പറഞ്ഞു..!
നീരജ് : കരി നാക്ക് വളച്ച് വെടല വർത്താനം പറയാതെ മൈരെ..😡.!
അമൽ : 😐
നീരജ്
💬 Comments
View all comments