0%

Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 3 [Robert longdon]

Author : Robert longdon Read All Parts 7.9K

പറയും മാപ്പ്...!

രവി : ഫോണെടുത്ത് വിളിക്കടാ ഗോപാലനെ..! എൻ്റെ അനിയനെ ആ മൈരൻ്റെ മോളെ കെട്ടിച്ചു കൊടുക്കാൻ പറ..!

ആൻ്റപ്പൻ : എൻ്റെയിൽ നമ്പർ ഇല്ലേട്ട..! ഞാൻ പോയി മുഖത്ത് നോക്കി പറഞ്ഞിട്ട് വര.

ആൻ്റപ്പൻ എഴുന്നേറ്റതും വാഴയും അവനും കൂടി പിന്നിലേക്ക് മറിഞ്ഞു വീണു..!

ആൻ്റപ്പൻ : മുത്തെ...അശോക പിടികേടാ എന്നെ..! ഇന്ന് ഇത് പറഞ്ഞിട്ടെ ആൻ്റണിക്ക് ഉറക്കമുള്ളൂ.

ആൻ്റപ്പൻ അവിടന്ന് എഴുന്നേൽക്കാൻ നോക്കി

കുപ്പിയിലെ ലാസ്റ്റ് തുള്ളിയും വെള്ളം ചേർക്കാതെ ഒറ്റടിക്ക് അടിച്ച ശേഷം അശോകൻ ചുണ്ടും മുഖവും നീട്ടി തുടച്ചു.

അശോകൻ : ആൻ്റപ്പാ ...ഈ ദൗത്യം ഞാനെറ്റെടുക്കുന്നു...! ഞാൻ പോയി പറഞ്ഞു സെറ്റാക്കിയിട്ട് വര..!

മുഖം തുടച്ചു കൊണ്ട് അശോകൻ കാവി മുണ്ട് നേരെ ഉടുത്തു...! മൂന്നാളും വെള്ളമടിയുടെ പീക്കിൽ ആയിരുന്നു...! സ്വഭോധത്തിൻ്റെ ഒരു അംശം പോലും അവരിൽ മൂന്നാളിലും അപ്പോ ഉണ്ടായിരുന്നില്ല..

രവി : അശോക...! ആ ജാതകം കൂടി വാങ്ങിക്കോ..!

ആൻ്റപ്പൻ : അതെന്തിനെ..?

രവി : എടാ...പൊട്ട അവൻ്റെ കല്യാണം നടത്തണ്ടെ..!

ആൻ്റപ്പൻ : ഓ...! അശോക എന്ന പിന്നെ മുഹൂര്ത്തം കൂടി നോക്കിക്കോ..!

രവി : അതേന്തിനെ..?

ആൻ്റപ്പൻ : നീരജിൻ്റെ കല്യാണം നടത്തണ്ടേ..!

ഇതിനെല്ലാം അശോകൻ എന്തൊക്കെയോ മറുപടി നൽകി കൊണ്ട് നടന്നു..!

വാഴയുടെ ഇരുവശത്തും വെള്ളം പോവാനായി ചാലുകൾ എടുത്തിരുന്നു..! അശോകൻ നടത്തത്തിനിടയിൽ അടി തെറ്റി വെള്ളത്തിലേക്ക് വീണു..! മടക്കിയുടുത്ത മുണ്ട് നനഞ്ഞ് അഴിഞ്ഞെങ്കിലും അശോകൻ അത് നേരെ ഉടുത്തു..! പിന്നെയും അവൻ എഴുന്നേറ്റ് നടന്നു..! തലമുടിയിൽ നിന്നും വെള്ളതുളികൾ പുറത്തേക്ക്

💬 Comments

View all comments