Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 3 [Robert longdon]
ആയില്ലേ തിരിച്ച് വാ..! വെറുതെ അവിടെ കിടന്ന് തിരിയാൻ നിക്കണ്ടാ😹
നീരജ് : അത് ആലോചിക്കാം..! അവിടെ പോയിട്ട് പണിടെ ഒപ്പം എന്തേലും കോഴ്സ് ചെയ്യാൻ പറ്റോ നോക്കണം..!
രവി : അങ്ങനെ വല്ലതും നോക്ക്..! 😊
നീരജ് : നോക്കണം..! രക്ഷപെടണ്ടെ 😌
അശോകൻ : ഒന്നും റെഡി ആയില്ലേ തിരിച്ച് വാ..! രവി ഏട്ടനും പെയിൻ്റ് പാട്ടയും അങ്ങനെ തന്നെ ഉണ്ടാവും..! ഒപ്പം ഞങ്ങളും😌
നീരജ് : അങ്ങനെ ആണേൽ തീർച്ചയായും വരില്ല...😹.
രവി : എന്ന പിന്നെ ശെരിയടാ...! ഇടയ്ക്ക് വിളിക്ക്..! ഇനിയിപ്പോ യാത്ര പറച്ചിലൊന്നുമ്മില്ല ഇന്ന് കുറച്ച് നേരത്തെ വീട്ടി കേറാൻ നോക്കട്ടെ..😌വാടാ..!
രവിയേട്ടൻ ആൻ്റപ്പനോടും അശോകനോടും പറഞ്ഞു.
ആൻ്റപ്പൻ : നിങ്ങള് നടന്നോ..! ഞാൻ ഇപ്പൊ വര ഒരു കാര്യം ചോദിക്കാൻ ഉണ്ട് ..!😄
രവിയേട്ടനും അശോകനും ബൈക്കിൻ്റെ അടുത്തേക്ക് നടന്നു..!
ആൻ്റപ്പൻ : നി അവളെ കിട്ടത്ത സങ്കടം കൊണ്ടല്ലേ പോണത് ശെരിക്കും..!
നീരജ് : ഏയ്....അങ്ങനൊന്നുമില്ല..! അവളെ ഇഷ്ടായിരുന്നു സ്വന്തം ആക്കണം എന്നൊക്കെ ഉണ്ടായിരുന്നു..! അത് പിന്നെ ഇങ്ങനെ ഒക്കെ ആയി ...ഒരു ചേഞ്ച് വേണമെന്ന് തോന്നി..!
ആൻ്റപ്പൻ : 🙂
ദൂരത്തെവിടെയോ മുഴങ്ങിയ നേരിയ ഹോണിൻ്റെ ഒച്ച മാത്രം ഞങ്ങൾക്കിടയിൽ പ്രതിദ്വനിച്ചു..!
നീരജ് : അളിയാ ...!
പ്രേമം പൊട്ടി അവളെ നഷ്ടായി പറഞ്ഞ് മോങ്ങിയിരിക്കാൻ നമ്മളൊന്നും അത്ര നല്ല ജീവിതം ഒന്നുമല്ലല്ലോ ജീവിക്കുന്നത്..! ആകെ ഉള്ളത് ഇത്തിരി സമാധാനം ആണ്..,അതെന്തായാലും ഞാൻ കളയാൻ തീരുമാനിച്ചിട്ടില്ല..! വരും കുറച്ച് നാളത്തേക്ക് ഒരു ചേഞ്ച് ആയിക്കോട്ടെ..!
ആൻ്റപ്പൻ
💬 Comments
View all comments