0%

Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 4 [Robert longdon]

Author : Robert longdon Read All Parts 14.2K

തലപ്പര്യം ഇല്ലാന്ന് മാമൻ പറഞ്ഞതിൻ്റെ ആണ് ഈ പണിഷ്മെൻ്റ്...! പിന്നീട് കുറെ നേരം ഞങ്ങള് അങ്ങോട്ടും ഇങ്ങോട്ടും കുശലവർത്തമാനം തുടങ്ങി..! എൻ്റെ അങ്കലാപ്പ് മനസിലാക്കിയിട്ടെന്നോണം അവർ എന്നെ സപ്പോർട്ട് ചെയ്യുന്ന രീതിയിൽ സംസാരിച്ചു..! ഈ വീട്ടിൽ നിൻ്റെ മേലെ കുതിരകേറാനോ ആതിപത്യം സ്ഥാപിക്കാനോ ആരും വരില്ലയെന്ന ഷോഭമ്മയുടെ ഉറപ്പ് കിട്ടിയതോടെ നരാച്ചി കൈക്കലാക്കിയ റോക്കിയെപ്പോലെ ഞാൻ മാറി..! ഒപ്പം ചത്ത് കുത്തി പണിയെടുക്കണ്ട എന്ന ഒരു താക്കീതും..! ഇവർ ഇത്ര സിംപിൾ ആയിരുന്നു എന്നത് എനിക്കപ്പോഴാണ് മനസിലായത്..! പുല്ല് ,മനസിൽ കുറെ തെറി പറഞ്ഞു..😁

>>> 18 : 26

അന്ന് വേറെ പണി ഒന്നും ഇല്ലാത്തത് കൊണ്ട് ഞാൻ കൊറേ നേരം റീലും നോക്കി ഇരുന്നു..,ഒപ്പം ബിന്ദു ചേച്ചിയും..! പിന്നെ കറി വെക്കാൻ ഉള്ളത് കൊണ്ട് ചേച്ചിയും പോയി..! ആറുമണി കഴിഞ്ഞപ്പോൾ വീടിന് മുൻപിൽ അവർ വിളക്ക് കൊളുത്തി വച്ചു..! തൊട്ടടുത്തായി ഏതോ അമ്പലം ഉണ്ടെന്ന് തോന്നുന്നു..! കോളാമ്പിയുടെ സൗണ്ടിലൂടെ അമ്പലത്തിൽ നിന്നും

"നിത്യസത്യമായ ദേവി നിർമ്മലേ നമോസ്തുതേ..

ചോറ്റാനിക്കരയിൽ വാഴും അംബികേ നമോസ്തുതേ….

അമ്മേ നാരായണ ദേവീ നാരായണ..

ലക്ഷ്മീ നാരായണ ഭദ്രേ നാരായണ…"

എന്ന ഭക്തി ഗാനം കേട്ട് കൊണ്ടിരുന്നു..! അങ്ങനെ ഫോണും തോണ്ടി ഓരോ അവരാത റീലും കണ്ടൊണ്ട് ഇരിക്കുമ്പോഴാണ് ജനലിൻ്റെ സൈഡിൽ വച്ച എന്തോ ബുക്ക് താഴെ വീണത്..! സൗണ്ട് കേട്ട ഭാഗത്തേക്ക് നോക്കിയപ്പോൾ ജനലിൽ പല്ലി തൂങ്ങുമ്പോലെ പറ്റിപ്പിടിച്ച് രണ്ട് ഉണ്ട കണ്ണുകൾ എന്നെ തന്നെ നോക്കുന്നു..! ഞാൻ കിടക്കയിൽ നിന്ന് എഴുന്നേറ്റ് പുറത്തെ തിണ്ണയിലേക്ക് ഇറങ്ങി..! അപ്പോഴും

💬 Comments

View all comments