0%

Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 4 [Robert longdon]

Author : Robert longdon Read All Parts 14.2K

എൻ്റെ അമ്മയെ കണ്ടില്ലല്ലോ..! ഞാൻ നി വന്ന കാര്യം പറഞ്ഞായിരുന്നു..!

നീരജ് : ഇല്ല..! അമ്മ ഇപ്പൊ എവിടെ ഉണ്ട്..?

ബിന്ദു : ഇവിടെ തന്നെ ഉണ്ട്..!

നീരജ് ചുറ്റും നോക്കി..! ആ പറഞ്ഞ രീതി പ്രേത സിനിമയിൽ അടുത്തായി വേറെ ഏതോ ആത്മാവുളത് പറയും പോലെയാണ്..!

ശോഭമ്മ : വാ..കാട്ടി തരാം..! മേലത്തെ മുറിയിലുണ്ട്..!

എന്നെയും കൊണ്ട് ശോഭമ്മ വീടിനകത്തേക്ക് നടന്നു ,പിന്നാലെ ബിന്ദു ചേച്ചിയും..! വീടിനകത്ത് സമാധാനവും നിശബ്ദതയും തളം കെട്ടി നിന്നു..! ഞങൾ നടന്നു പോവുന്നത്തിൻ്റ് കാലൊച്ച മാത്രം എങ്ങും പ്രതിധ്വനിച്ചു..! പടികൾ കയറി മുകളിലെ നിലയിലേക്ക് നടന്നു..!

ശോഭമ്മ : എഴുന്നേറ്റ് നടക്കാൻ ഒന്നും വയ്യ പാവത്തിന്..! അതോണ്ട് കിടപ്പിൽ ആണ് എത് നേരവും..!

അത്രയും പറഞ്ഞ് ശോഭമ്മ വാതിൽ തുറന്നു..! വലിയ വിസ്താരമുള്ള മുറി..! ശോഭമ്മ ലൈറ്റ് ഇട്ടു, മുറിയുടെ ഒത്ത നടുക്കായി കിടന്ന കട്ടലിൽ പകുതി ഭാഗവും പുതപ്പ് മൂടി കിടക്കുന്ന വയസായ ഒരു മുത്തശ്ശി..! കണ്ണുകളൊക്കെ ചെറുതായി തിളങ്ങി..മുഖത്ത് വിഷാദം ,കണ്ണിന് ചുറ്റും കറുപ്പടിച്ചിരികുന്നു..!

ശോഭമ്മ : ഇതാണാമ്മ ഇന്നലെ പറഞ്ഞ കക്ഷി..!

ആ മുത്തശ്ശി വിഷാദം കലർന്ന രീതിയിൽ ഒരു ചെറിയ പുഞ്ചിരി പാട് പെട്ട് ചിരിച്ചു..! അതിന് മറുപടി എന്നോണം ഞാനും ചിരിച്ചു..!

ശോഭമ്മ : നമ്മടെ രാമൻ്റെ പെങ്ങൾടെ മോനാ..! രാമൻ മിനിഞ്ഞാന്ന് പറഞ്ഞില്ലേ നാട്ടി പോണൂന്ന്..! രാമൻ്റെ പകരം വന്നതാ..ഈ കുട്ടി..!

മുത്തശ്ശി : വല്യ കുട്ടി ആണല്ലോ..! എന്താ കുട്ടീൻ്റെ പേര്..

നിറുത്തി നിറുത്തിയാണ് ആ മുത്തശ്ശി സംസാരിച്ചത്..!

നീരജ്

💬 Comments

View all comments