Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 4 [Robert longdon]
കിച്ചു പറഞ്ഞ് നിറുത്തി..!
നീരജ് : വാ..!
കിച്ചു മുന്നോട്ട് വച്ച കാര്യം അപ്പാടെ തള്ളാതെ കിച്ചുവിനോട് വണ്ടി എടുക്കാൻ നീരജ് പറഞ്ഞു..! കയ്യിലെ ബാറ്റ് പിള്ളേർക്ക് നേരെ ഇട്ട് കൊടുത്തു കൊണ്ട് കിച്ചു പറഞ്ഞു..!
കിച്ചു : ഇന്നാടാ കളിച്ചോ..! എനിക്കും അണ്ണനും ഒരിടം വരെ പോവാനുണ്ട്..! ആരേലും പ്രശ്നം ഉണ്ടാക്കിയ പറഞ്ഞാമതി..!
കിച്ചു കെജിഎഫ് കണ്ട ഓളത്തിൽ മുന്നോട്ട് നടന്നു ,പിന്നാലെ നീരജും..!
നീരജ് : ഇതാണാ വണ്ടി..!
ടിവിഎസിൽ കേറി കിച്ചു സ്റ്റാർട്ട് ആകുന്നത് കണ്ട് നീരജ് ചോദിച്ചു..!
കിച്ചു : പുച്ചിക്കാതെ അണ്ണാ..! ഇവൻ കിടു ആണ്..!
നീരജ് : പുച്ഛിച്ചതല്ല.., ഈ കുണ്ടും കുഴിയും നിറഞ്ഞ മൺ റോഡിലൂടെ ഇത് വലിയോടെ..!
കിച്ചു : അണ്ണൻ കേറ് അതൊക്കെ അവൻ പൊക്കോളും..!
അങ്ങനെ എങ്ങിനെയൊക്കെയൊ നീരജ് വീട്ടിലേക്ക് തിരിച്ചെത്തി..! നീരജിനെ ഇറക്കിയിട്ട് കിച്ചു തിരികെ പോയി..!
.
.
.
.
.
അച്ചു : അമ്മാ... ദാ വന്നു..!
നീരജിനെ കണ്ട അച്ചു ബിന്ദു ചേച്ചിയോട് ഉറക്കെ വിളിച്ച് പറഞ്ഞു ..! അപ്പോഴേക്കും ബിന്ദു ചേച്ചി കിച്ചണിൽ നിന്നും ഇറങ്ങി വന്നു..!
ബിന്ദു : നിന്നോട് ഞാൻ എത്ര മണിക്ക് വരാനാടാ പറഞ്ഞേ..! ഇവിടെ ഇരുന്ന് മുഷിയണ്ടാ കരുതി കുറച്ച് നേരം വെളിയിൽ പൊക്കോ പറഞ്ഞ കയറൂരി വിട്ടപോലെ അങ്ങോട്ട് പോവലേ..!
നീരജിനെ കണ്ട മാത്രയിൽ ബിന്ദു ചേച്ചി ചൊടിച്ചുക്കൊണ്ട് ചോദിച്ചു..!
നീരജ് : ഇത്തിരി വൈകി ചേച്ചി..! എന്തേലും വാങ്ങാൻ ഉണ്ടോ..😁
ചമ്മൽ മറക്കാനായി ചിരിച്ച് കൊണ്ട്
💬 Comments
View all comments