Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 4 [Robert longdon]
നീരജിൻ്റെ ഫോൺ റിംഗ് ചെയ്തത്..! നോക്കിയപ്പോ ബിന്ദു ചേച്ചി ,സമയം അഞ്ചര ..! അഞ്ച് മണിക്ക് മുൻപായി വരണം എന്ന ഓർഡർ ഉള്ളത് കൊണ്ട് നീരജ് അവിടന്ന് വേഗം തിരികെ ഓടി..! ഓടുന്നതിനിടയിൽ മുണ്ടിൻ്റെ തലപ്പ് അഴിഞ്ഞെങ്കിലും അതും മുറുക്കെ പിടിച്ച് നീരജ് ഓടി..!
കിച്ചു : അണ്ണാ നാളെ കളിക്കാൻ വരോ..!
കിച്ചു പിന്നിൽ നിന്നും ഉറക്കെ വിളിച്ച് ചോദിച്ചു..! അതിന് മറുപടി പറയാതെ നീരജ് വരമ്പും കടന്ന് ഓടി..! നീരജ് ഓടി പോകുന്നത് കിച്ചു നോക്കി നിന്നു..!
കിച്ചു : ആ..ഡാ അടുത്ത ബോള് എറിയടാ..!
മനു : ഏട്ടാ..കളി അലമ്പ് ആക്കാതെ..! ഞങ്ങള് കളിക്കട്ടെ...!
കിച്ചു : നിങ്ങളൊരു അഞ്ചൊവർ എറിഞ്ഞിട്ട് പൊക്കോ..!
അപ്പോഴേക്കും പിന്നിൽ നിന്നും നീരജ് തിരികെ ഓടി വരുന്നത് എല്ലാവരും കണ്ടു..!
കിച്ചു : ഇയാള് പോയില്ലേ..! ഇന്നാടാ നിങ്ങള് കളിച്ചോ ..!
കിച്ചു ബാറ്റ് മനുവിൻ്റെ കയ്യിൽ കൊടുത്തിട്ട് അവിടന്ന് മാറി..!
കിച്ചു : എന്തേലും പ്രശ്നം ഉണ്ടോണ്ണ..?
തിരികെ വന്ന നീരജിനോടായി കിച്ചു ചോദിച്ചു..!
നീരജ് : ഫോൺ എടുക്കാൻ മറന്നു..! അത് എടുക്കാൻ വന്നതാ..!
ചെറുതായി കിതച്ച് കൊണ്ട് നീരജ് പറഞ്ഞു..!
കിച്ചു : ഞാൻ കൊണ്ട് വിടണോ അണ്ണാ..!
തിരിച്ച് പോവാൻ ഒരുങ്ങിയ നീരജ് തിരിഞ്ഞ് നോക്കി..! നീരജ് തിരിഞ്ഞതും കിച്ചുവിൻ്റെ മനസിൽ " പണി പാളിയൊ" എന്നായിരുന്നു..!
കിച്ചു : വണ്ടി ഇണ്ട്..! ഞാൻ വേണേ കൊണ്ട് വിടാ കരുതി..! അണ്ണനെ വേണ്ടെങ്കിൽ വേണ്ട.. അണ്ണൻ പൊക്കോ..!
നീരജിൻ്റെ നോട്ടം കണ്ട്
💬 Comments
View all comments