0%

Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 4 [Robert longdon]

Author : Robert longdon Read All Parts 14.2K

അച്ചു റീൽസ് നോക്കിക്കൊണ്ട് പറഞ്ഞു..!

നീരജ് : അപ്പോ ഞാൻ സൂപ്പർ അല്ലെ..👀

അച്ചു : അല്ല..!

നീരജ് : പിന്നെ..? നീയല്ലേ പറഞ്ഞത് നിൻ്റെ ബെസ്റ്റ് ഫ്രണ്ട് ഞാനാണെന്ന്..!😕

അച്ചു : ഞാൻ പറഞ്ഞില്ലേ നീയൊരു മണ്ടൻ ആണ്..!

നീരജ് കട്ടലിൽ നിന്ന് എഴുനേറ്റു..! പുതപ്പ് ചുരുട്ടി കൂട്ടി തലയണൻ്റെ മേലെ വച്ചു..! അലങ്ങോലമായി കിടക്കുന്ന കിടയ്ക്ക് വിരി നേരയാക്കി..!

നീരജ് : ഡേ...ഈ വിരിയിൽ എങ്ങാനും കേറി അലമ്പാക്കിയാൽ ഉണ്ടല്ലോ..! നിന്നെ ഞാൻ ചെവി പിടിച്ച് തൂക്കും..!

അച്ചു : ഞാൻ കിടക്കയിൽ കേറി കളിക്കും..! നിന്നെ ചീത്ത കേൾപ്പിക്കുകയും ചെയ്യും..!

നീരജ് : ഉറപ്പാണോ..!👀

അച്ചു : അതെ...👀

ചുണ്ട് കോട്ടിക്കൊണ്ട് അച്ചു നീരജിനെ നോക്കി കോക്രി കാട്ടി..! നീരജ് നേരെ ബാത്ത്റൂമിൽ കേറി , ടാപ്പ് തുറന്ന് മുഖം കഴുകി..! ഷേവിങ് മിററിൽ നോക്കിയപ്പോ കണ്ണിൻ്റെ കോൺ ഒന്ന് ചെറുതായി ചുവന്നതല്ലാതെ വേറെ കുഴപ്പം ഒന്നും ഇല്ലായിരുന്നു..! അവൻ വെളിയിൽ ഇറങ്ങിയപ്പോ അച്ചു ടേബിളിൻ്റെ മുകളിൽ കേറിയിരുന്നു ചുവട്ടിലെക്ക് കാല് തൂക്കിയിട്ട് ഫോൺ നോക്കുവായിരുന്നു..!

നീരജ് : നിന്നോട് ഞാൻ പറഞ്ഞതല്ലേ ...ടേബിളിൻ്റെ മുകളില് കേറല്ലേന്ന്..!

ടർക്കിക്കൊണ്ട് മുഖം തുടച്ച് നീരജ് പറഞ്ഞു..! എന്നിട്ട് ടർക്കി ചെയറിൽ തൂക്കി..!

അച്ചു : പോടാ..😏

അച്ചുവിൻ്റെ കയ്യിൽ നിന്ന് നീരജ് ഫോൺ തട്ടിപ്പറിച്ച് വാങ്ങി..!

നീരജ് : ഞാൻ മണ്ടനാണ് , അല്ലിയോ..😈

അച്ചു : ആ..താ നീരജെ..!

ചിണുങ്ങിക്കൊണ്ട് അച്ചു പറഞ്ഞു..!

നീരജ് : ആ താ നീരജെ..!

അച്ചുവിൻ്റെ സാഹചര്യം

💬 Comments

View all comments