Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 4 [Robert longdon]
അച്ചുവിൻ്റെ കടന്ന് വരവോടെ ആ കോളവും തികഞ്ഞു..! അച്ചുവും നീരജും നല്ല കൂട്ടാണ് , നീരജിനെ നൽകുന്ന എട്ടിൻ്റെ പണിയിലാണ് അച്ചുവിൻ്റെ സന്തോഷം..! നീരജിനും തിരിച്ചുമതെ , ഈ ടോം ആൻഡ് ജെറി ഇഫക്ട് പോലെ..! എന്നാലും രണ്ടാളും നല്ല കൂട്ടാണ്..! അച്ചു ക്ലാസിലെ സ്നേഹയെ കാണിക്കാൻ റിൽസ് ചെയ്യാൻ തുടങ്ങി..! ക്യാമറ മാൻ എഡിറ്റർ ഒക്കെ നീരജ് തന്നെ..! എഡിറ്റിംഗിൻ്റെ എ, ബി, സി, ഡി അറിയില്ലെങ്കിലും എങ്ങിനെയെങ്കിലും നീരജ് വീഡിയോ എഡിറ്റ് ചെയ്ത് കൊടുക്കും..! എഡിറ്റിംഗ് വീഡിയോ മോഷമായലും നല്ലാതായലും നീരജിനെ ചവിട്ടും കുത്തും കടിയും എന്നുമുള്ളതാണ്..! ഇതിനിടയിൽ നാട്ടിൽ നിന്നും നമ്മടെ മഞ്ഞ കുതിരയെ നീരജ് ഇങ്ങോട്ടേക്കു അയപ്പിച്ചു..! മഹാ മടിയനായ നീരജ് കോഴ്സ് ചെയ്യാനുള്ള മടി കൊണ്ട് നാളെ നാളെ നീളെ നീളെ എന്നായി ഇപ്പൊ..! നീരജ് വിക്രമാതിത്യൻ ആണെങ്കിൽ പുള്ളീടെ തോളിലിരികുന്ന വേതാളമാണ് കിച്ചു ഇപ്പൊ..! ഇതിനെയെല്ലാം പുറമെ നീരജ് കാര്യസ്ഥൻ പണി ചെറിയ ചെറിയ അബദ്ധങ്ങൾ വരുത്തി ചെയ്ത് പോകുന്നു..!
.
.
.
.
ഒരു സുപ്രഭാതം...,
അച്ചു : നിന്നെ അമ്മ വിളികുന്നു..!
ഫോൺ നോക്കി കട്ടലിൽ ഇരുന്നുകൊണ്ട് അച്ചു പറഞ്ഞു..!
നീരജ് : നിനക്ക് സ്കൂളിൽ പോവണ്ടെ...!
നീരജ് മുഖത്തിൽ നിന്ന് പുതപ്പ് മാറ്റി കൊണ്ട് ചോദിച്ചു..!
അച്ചു : ഇന്ന് സാറ്റർഡേ ആടാ മണ്ട..!
നീരജ് : മണ്ടൻ നിൻ്റെ ലാലി..!
ലാലി അച്ചുവിൻ്റെ ബെസ്റ്റ് ഫ്രണ്ട് ആണ്..!
അച്ചു : നി പോടാ മണ്ടാ..! നീയൊരു മരമണ്ടനാണ്..! ലാലി സൂപ്പർ ആണ്..!
💬 Comments
View all comments