Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 4 [Robert longdon]
പെറുക്കിയ തേങ്ങകൾ ചായപ്പിൻ്റെ സൈഡിൽ കൊണ്ട് പോയി കൂട്ടിയിട്ടു..! പൈപ്പിൽ കയ്യും കാലും കഴുകി..! നേരെ കടയിലേക്ക് പോവാൻ ബൈക്ക് എടുത്തു..! ഞാൻ ഒഴികെ ബാക്കി എല്ലാവരും ഗാർഡനിലെ ബെഞ്ചിൽ കൊച്ച് വാർത്താനവും പറഞ്ഞിരുപ്പാണ്..!
നീരജ് ബൈക്ക് എടുത്തു..! അപ്പൊ തന്നെ പിന്നാലെ വന്ന് അച്ചുവും ബൈക്കിൽ കയറി..!
ബിന്ദു : അച്ചു വണ്ടിയിൽ നിന്ന് ഇറങ്ങ്..!
അച്ചു : ഞാനും പോവും..!
നീരജ് : ഞാൻ കടയ്ക്കാണ് കുരിപ്പെ..!
അച്ചു : ഞാനും വരും..!
നീരജ് : എന്ന ഞാനിപ്പോ പോണില്ല..!
അച്ചു : എന്നാ ഞാനും പോണില്ല..!
നീരജ് : ചേച്ചി....
ശോഭമ്മ : അവളും വന്നോട്ടെടാ..!
നീരജ് : എന്തിനെ..! എന്നാ പിന്നെ ഈ പൈസൻ്റെ ബാലൻസ് ഇവിടെ കിട്ടുന്നു ആരും പ്രതീക്ഷിക്കണ്ട..😉
നീരജ് മെല്ലെ ബൈക്ക് മുന്നോട്ട് എടുത്തു..!
ബിന്ദു : അച്ചു പിടിച്ച് ഇരുന്നോണേ.. ഡാ..മെല്ലെ പോയ മതി..!
പിന്നിൽ നിന്നും ബിന്ദു ചേച്ചി വിളിച്ച് പറഞ്ഞു..! ഗേറ്റിന് മുൻപിൽ എത്തിയപ്പോൾ നീരജ് വണ്ടി നിറുത്തി..!
നീരജ് : പോയി ...ഗേറ്റ് തുറക്ക്..!
അച്ചു : നീ പോയി ഗേറ്റ് തുറക്ക്..!😏
നീരജ് : അപ്പൊ വണ്ടി ആര് നോക്കും..?😐
അച്ചു : ഞാൻ നോക്കും..😏
നീരജ് : ഇതെന്താ കാക്ക ആട്ടൽ ആണെന്ന് കരുതിയാ😹
അച്ചു : വണ്ടി എങ്ങോട്ടും ഓടി പോവില്ല..! ഞാൻ പോയി ഗെയ്റ്റ് തുറന്ന നീ എന്നെ കൊണ്ട് പോവാതെ വണ്ടിയും കൊണ്ട് പോവും..!
നീരജ് : എൻ്റെ അച്ചുനേ കയറ്റാതെ ഞാൻ പോവോ...😊
💬 Comments
View all comments