0%

Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 4 [Robert longdon]

Author : Robert longdon Read All Parts 14.3K

വച്ചപ്പോ തന്നെ നല്ല തണുപ്പ്..! അവൻ സൈഡിൽ നിന്നും തൊപ്പിയെടുത്ത് തലവഴിയിട്ടു..! ഇനി മഞ്ഞ് കൊണ്ടിട്ട് ഒന്നൂടെ പനി വരുത്തി വയ്ക്കണ്ട..! ഡെയ്സി പിന്നെയും കുരച്ചു, നിറുത്താതെ..🐩🐶

നീരജ് : ഒന്ന് നിറുത്ത് മൈരെ..! ദാ വരുന്നു..!

ഇനി ഡെയ്സി എങ്ങാനും ഫെമിനിച്ചി ആണോ..! അല്ല പുരുഷ വിരോധി ആയതു കൊണ്ടാണോ ഇനി നീരജിനെ കിടത്തി ഉറക്കാത്തത് എന്നൊരു സംശയം ..!

നീരജ് ഡോറിൻ്റെ സൈഡിൽ ചാരി വച്ചിട്ടുള്ള മാമൻ്റെ മുള വടി എടുത്തു..! പേടിക്കാൻ ഒന്നുമില്ലെങ്കിലും രാത്രിയിലെ സുരക്ഷയ്ക്കായി മാമൻ കരുതിയ വടിയാണത്..! ഡെയ്‌സിയുടെ കുരയ്ക്കൽ കണ്ട് അവൻ ലൈറ്റ് ഒന്നും ഇടാൻ നിന്നില്ല..! ഗാർഡനിൽ ഒരു ഭംഗിക്ക് സെറ്റ് ചെയ്തിട്ടുള്ള പോസ്റ്റിൽ നിന്നുള്ള വെളിച്ചം അവിടെ ആകെ പരന്നിരുന്നു..! പുറത്തെ വെളിച്ചത്തിൽ മഞ്ഞിൻ്റെ കാഠിന്യം നീരജ് കണ്ട് മനസ്സിലാക്കി..! അവൻ വടിയും കൊണ്ട് കൂടിൻ്റെ അടുത്തേക്ക് നടന്നു..! ഒപ്പം കയ്യിൽ കരുതിയ ഒരു ടോർച്ചും..! ടോർച്ച് തെളിച്ച് അവൻ കൂടിന് ചുറ്റും നടന്നു..! അപ്പോഴും ഡെയ്സി കുര നിറുത്തിയില്ല..! നീരജ് വടി കൊണ്ട് കൂട്ടിൽ ഒന്ന് മെല്ലെ തല്ലി..! വല്ല ഇഴ ജന്തുക്കളും ആണേൽ ശബ്ദം കേട്ട് പൊക്കോട്ടെ കരുതി..! അവൻ ചുറ്റും ടോർച്ച് അടിച്ച് കൊണ്ട് നോക്കിയപ്പോ പിന്നിൽ നിന്നും കാൽ പെരുമാറ്റത്തിൻ്റെ ഒരു ശബ്ദം ..! നീരജ് തിരിഞ്ഞതും ഷൂസ് ഇട്ട കാല് കൊണ്ട് നെഞ്ചിലേക്ക് ചവിട്ട് കിട്ടിയതും ഒപ്പം..! ചവിട്ട് കിട്ടിയ മാത്രയിൽ കയ്യിലെ വടിയും ടോർച്ചും തെറിച്ച് വീണു..! ടോർച്ച് വെളിച്ചത്തിൽ പുൽ നാമ്പുകൾ മതിലിൽ പ്രതിബിംബം ഉണ്ടാക്കി..!

💬 Comments

View all comments