0%

Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 4 [Robert longdon]

Author : Robert longdon Read All Parts 14.3K

നീരജ് ചവിട്ട് കിട്ടിയ ഭാഗത്തേക്ക് നോക്കിയപ്പോ ഒരാൾ പൂച്ചട്ടി പൊക്കിയെടുത്ത് തനിക്ക് നേരെ എറിയാൻ വരുന്നത് കണ്ടു..! പൂച്ചട്ടി തൻ്റെ മേലേക്ക് ഇട്ടതും നീരജ് ഉരുണ്ട് മാറി..! ഒരു നൂലിഴ വ്യത്യാസത്തിൽ അവൻ ഒഴിഞ്ഞ് മാറി..! തൻ്റെ മുൻപിൽ നിൽക്കുന്നത് ഒരു കള്ളൻ ആണെന്ന് നീരജിനെ മനസിലായി..! ഇരുട്ടിൽ മുൻപിലെ ആളുടെ മുഖം അവൻ കണ്ടില്ല..! മതിലിന് പുറത്ത് നിന്നും ചുവന്ന നിറത്തിൽ ബ്രേക്ക് ലാമ്പിൻ്റെ വെട്ടം തെളിഞ്ഞു കണ്ടൂ..! ഒരാളല്ല ,ഒരു കൂട്ടം തന്നെ ഉണ്ടാവാം..! താൻ സെക്യൂരിറ്റി ആയിരിക്കുന്ന ഇടത്തോളം കാലം ഈ വീട്ടിൽ നിന്നും പുറത്തുള്ള ഒരുത്തനും കേറി ഒരു മൊട്ട് സൂചിപ്പോലും എടുക്കാൻ പാടില്ല..!

നീരജ് ചാടി എഴുന്നേറ്റു..! തനിക്ക് നേരെ കൈ നീട്ടിയാളുടെ മുഖത്തേക്ക് കൈ നീട്ടി രണ്ടെണ്ണം കൊടുത്തു..! പിന്നിലേക്ക് വേച്ചുപോയ ആളുടെ വയറ്റത്തേക്ക് ഒരു സൈഡ് കിക്ക് കൂടി കൊടുത്തപ്പോ കള്ളൻ തെറിച്ച് പൂച്ചട്ടിയുടെ സൈഡിലേക്ക് പോയി വീണു..! പൂച്ചട്ടിയിൽ തല കൊണ്ട് ഇടിച്ചത് കാരണം കള്ളൻ അവിടെ തന്നെ ചുരുണ്ട് കിടന്നു..! ഒപ്പം ഉറക്കെ ചുമയ്ക്കുകയും ചെയ്തു..! ഈ കോലാഹലങ്ങളുടെ സൗണ്ട് കേട്ട് വീട്ടിൽ വെളിച്ചം തെളിഞ്ഞു..! പിന്നിലെ ചായപ്പിൽ നിന്ന് ബിന്ദു ചേച്ചി ഇറങ്ങി വരുന്നത് നീരജ് കണ്ടു..! നീരജ് കള്ളൻ്റെ അടുത്തേക്ക് നടന്നു ചെന്നു...! മുഖം കാണാത്ത രീതിയിൽ മലന്നാണ് കള്ളൻ്റെ കിടത്തം..! ഈ സമയം വെളിയിൽ നിന്നും മതിലു ചാടി ഒരുത്തൻ കോമ്പൗണ്ടിനകത്തേക്ക് ചാടി..! ചാടിയവൻ നീരജിനേകണ്ട് പകച്ച് നോക്കി നിന്നു..! അപ്പോഴേക്കും ശോഭമ്മ വീടിന് പുറത്തേക്ക് വരുന്നുണ്ടായിരുന്നു..! എന്തായാലും കള്ളൻമാരെ

💬 Comments

View all comments