0%

Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 4 [Robert longdon]

Author : Robert longdon Read All Parts 14.3K

വെറുതെ വിടാൻ നീരജിന് താൽപ്പര്യം ഇല്ലായിരുന്നു..! ഒരുത്തൻ അടി കൊണ്ട് ചുരുണ്ടപ്പോ വേറൊരുത്തൻ പകച്ച് നിൽക്കുന്നു..! നീരജ് ചുവട്ടിൽ കിടക്കുന്നവൻ്റെ അടുത്തേക്ക് നടന്നു..! ആ നിമിഷം നീരജ് മിന്നൽ മുരളിയിലെ ജെയ്സൺ ആയി മാറിയപ്പോലെ ..!

"..താൻ ഈ വീടിന് കാവലായി നിൽക്കുന്നിടത്തോളം കാലം ഞാനീ വീട്ടിലുള്ളവരുടെ കാവലായി നിൽക്കാൻ വിധിക്കപ്പെട്ടവൻ ആവുന്നു..! പുറമേ നിന്നുള്ള ദുഷ്ട ശക്തികളിൽ നിന്നും ഞാനവരെ രക്ഷിക്കും..!

കള്ളൻ്റെ അടുത്തേക്ക് ചെന്നതും നീരജിൻ്റെ വയറ്റത്തേക്ക് ഒരു ആഞ്ഞ് ചവിട്ട്..! ചവിട്ട് കിട്ടിയ മാത്രയിൽ നീരജ് പിന്നിലേക്ക് വയറും പൊത്തിപ്പിടിച്ച് വീണു..! കല്ല് കൊണ്ട് കൈ മുറിഞ്ഞു..! വീണിടത്ത് നിന്നും നീരജ് പിന്നെയും എഴുന്നേറ്റു ഒരു സിംഹം കണക്കെ..! മുൻപിൽ നിന്ന ആളും ആളുടെ രൂപവും കണ്ട് നീരജ് സ്റ്റക്ക് ആയി നിന്നു...!

.

.

.

.

(കുറച്ച് മണിക്കൂറുകൾക്ക് മുൻപ് )

രാത്രി അതിൻ്റെ പീക്കിൽ നിൽക്കുന്ന സമയം..! റോഡെല്ലാം വിജനമായി കിടക്കുന്ന സമയം..! തെരുവ് വിളക്കുകൾ മിന്നിയും തെളിഞ്ഞും കത്തി..! അതിന് ചുറ്റും വട്ടമിട്ട് പറന്നുകൊണ്ടിരിക്കുന്ന ഈയാം പാറ്റകൾ..! ഈ സമയം റോഡിലൂടെ പൊടി പാറി പറത്തിക്കൊണ്ട് ഒരു ബ്ലാക്ക് കളർ ജീപ്പ് കോമ്പസ് ചീറി പാഞ്ഞ് വന്നു..!

പ്രവീൺ : എൻ്റെ പൊന്ന് ലൈലു ഒന്ന് പയ്യെ ഓടിക്ക്..!

പ്രവീൺ സീറ്റ് ബെൽറ്റ് വലിച്ച് നേരിട്ട് കൊണ്ട് കാറോടിക്കുന്ന ലീലയോട് പറഞ്ഞു..!

ലീല : ഇതൊക്കെ ഒരു ത്രിൽ അല്ലെ മോനെ..! ഇതിനെയൊക്കെ ഇങ്ങനെ പിടിച്ചാലോ..പിക്ചർ അബി ബാക്കി ഹേ...😈

ലീല ഗിയർ ഷിഫ്റ്റ് ചെയ്തു..,വണ്ടിയുടെ സ്പീഡ്

💬 Comments

View all comments