Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 4 [Robert longdon]
തനിക്ക് കിട്ടിയ ചവിട്ടിൻ്റെ വേദനയിൽ അതേ ചവിട്ട് തിരികെ കൊടുത്തു..! കള്ളൻ നിലത്തേക്ക് വയറും പൊത്തിപ്പിടിച്ച് മറിഞ്ഞ് വീണു..! അപ്പോഴേക്കും ശ്രീലീലയും എങ്ങിനെയൊക്കെയോ എഴുന്നേറ്റു..! അപ്പോഴും കഴുത്തിലെ വേദന കാരണം ഒരു കൈ കൊണ്ട് അവൾ കഴുത്ത് പൊത്തിപ്പിടിച്ചു..! കള്ളൻ സട കുടഞ്ഞെഴുന്നേറ്റപ്പോഴേക്കും വീട്ടിൽ പണിക്ക് നിക്കുന്ന ചേച്ചി തങ്ങളുടെ അടുത്തേക്ക് വന്നു..! കള്ളൻ തന്നെ തന്നെ നോക്കി..! അപ്പോഴേക്കും ആൻ്റി വീട്ടിൽ നിന്നും ഇറങ്ങി വരുന്നത് കണ്ടു..! കള്ളൻ്റെ അടുത്ത നീക്കം മനസ്സിലാക്കുന്നതിനെ മുൻപ് പ്രവീൺ കയ്യില് ഇരുമ്പ് വടികൊണ്ട് അവൻ്റെ കയ്യിലേക്ക് തല്ലി..! അടി കിട്ടിയ വേദനയിൽ അവൻ കൈ കുടഞ്ഞു മറ്റേ കൈ കൊണ്ട് പ്രവീണിൻ്റെ കവിളത്ത് ഒന്ന് കൊടുത്തു..! അടി കിട്ടിയ മാത്രയിൽ ബോധം പോയ പോലെ അവൻ പിന്നിലേക്ക് വേച്ച് പോയി..!
.
.
.
.
.
തനിക്ക് മുൻപിൽ കഴുത്ത് പൊത്തിപ്പിടിച്ച് നിൽക്കുന്ന കള്ളത്തിയേയും അടികൊണ്ട് പിന്നിലേക്ക് പോയ കള്ളനെയും നോക്കി നിന്ന നീരജിന് ശരിക്കും ഇല്ലാതാക്കിയത് ശോഭമ്മയുടെ അടിയിൽ ആയിരുന്നു..! കരണം പുകഞ്ഞൊരു അടിയായിരുന്നു.., കണ്ണ് നിറഞ്ഞു..! ചിലപ്പോ പേരിനൊപ്പം ഒരു അമ്മ കൂടിയുള്ള വിളിയിൽ നിന്നുള്ള ആളിൽ നിന്ന് കിട്ടിയത് കൊണ്ടാവും..! കവിളും പൊത്തി പകച്ച് നിന്നു നീരജ്..! കളിയറിയാതെ ആട്ടം കണ്ട കാഴ്ചക്കാരനെ പോലെ..! തനിക്ക് മുൻപിൽ നിന്നവർ അപ്പൊ കള്ളന്മാർ അല്ലായിരുന്നോ..! നീരജിൻ്റെ മുൻപിലൂടെ അവരെ രണ്ട് പേരെയും ശോഭമ്മ കൂട്ടികൊണ്ട് പോയി..! അടികൊണ്ട പെണ്ണ് തീ കത്തുന്ന കണ്ണുമായി കഴുത്ത് പൊത്തിപ്പിടിച്ച് നീരജിന് തന്നെ നോക്കി..നടന്നു പോയി..!
>>>5:45
ബിന്ദു
💬 Comments
View all comments