0%

Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 4 [Robert longdon]

Author : Robert longdon Read All Parts 14.3K

തന്നെ ആക്രമിക്കുക എന്ന ചിന്തയോടെ അയാളുടെ അടുത്തേക്ക് ശബ്ദം ഉണ്ടാക്കാതെ നടന്നു..! മതിലിൻ്റെ മുകളിലേക്ക് വായിൽ ഇരുമ്പ് വടിയും മറ്റും കടിച്ച് പിടിച്ച് വലിഞ്ഞ് കേറുന്ന പ്രവീണിനെ കണ്ടപ്പോ അവൾക്ക് ഒരാശ്വാസം തോന്നി..! കള്ളൻ തനിക്ക് നേരെ തിരിയാൻ പോകുന്നു എന്ന് തോന്നിയ നിമിഷം, കയ്യിൽ കിട്ടിയ ചെടി ചട്ടി പൊക്കി കള്ളനെ നേരെ എറിഞ്ഞു..! നിർഭാഗ്യവശാൽ കള്ളൻ എങ്ങിനെയും ചാടി മറിഞ്ഞ് അതിൽ നിന്ന് രക്ഷപെട്ടു..! ചെടി ചട്ടി പട്ടി കൂട്ടിൽ കൊണ്ട് പൊട്ടി ചിതറി, അതിലെ മൺ തരികളും തെറിച്ചു വീണു..! പട്ടിയുടെ കുരയും ചട്ടി പൊട്ടിയ ശബ്ദവും കൂടി കേട്ടപ്പോ ചായപ്പിലെ ലൈറ്റ് തെളിഞ്ഞ് ഒരു ചേച്ചി ഇറങ്ങി വരുന്നത് കണ്ടു..! തൻ്റെ ആശ്വാസത്തിന് രണ്ടാമതരോ പൊൻ തൂവൽ കൂടി..! എന്നാൽ കള്ളനും അതേ വശത്തേക്ക് നോക്കി ,എന്നിട്ട് ശ്രീലീലയുടെ വയറ്റത്തേക്ക് ഒരു ചവിട്ടായിരുന്നു..! പ്രതീക്ഷിക്കാതെ കിട്ടിയ ചവിട്ടിൽ ഒന്ന് നിലവിളിക്കാൻ കൂടി പറ്റാതെ ശ്രീലീല തെറിച്ച് വീണു..! തെറിച്ച് പോയി വീണതും കഴുത്ത് കൊണ്ട് മറ്റൊരു ചെടി ചട്ടിയിൽ തട്ടി..! അസഹ്യമായ വേദന കടിച്ചമർത്തി ശ്രീലീല നിലത്ത് ചുരുണ്ട് കിടന്നു..! ഇതേ സമയം പ്രവീൺ ഇരുമ്പ് വടിയുമായി നിലത്തേക്ക് ചാടി..! കള്ളൻ അവനെ നോക്കിയ നിമിഷം അവൻ പകച്ച് കൊണ്ട് നിലത്ത് കിടന്ന ശ്രീലീലയെയും കള്ളനെയും  മാറി മാറി നോക്കി..! കള്ളൻ ശ്രീലീലയുടെ അടുത്തേക്ക് നടന്നു ചെന്നു..!

വേദന കൊണ്ട് നിലത്ത് കിടന്ന ശ്രീലീല തലയുയർത്തി നോക്കാൻ ശ്രമിച്ചു..! കഴുത്തിന് സൈഡിലായി നല്ല വേദന..! കള്ളൻ തൻ്റെ അടുത്തേക്ക് നടന്ന് അടുത്തതും

💬 Comments

View all comments