0%

Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 4 [Robert longdon]

Author : Robert longdon Read All Parts 14.3K

ഉള്ള കുര..!

പ്രവീൺ : നോക്കിയിരുന്നോ..ഇപ്പൊ പട്ടിയുടെ കുര കേട്ട് ആരേലും വരും..😅

മിണ്ടാതെ ഇരിയടാ,

തിരിഞ്ഞ് നോക്കികൊണ്ട് ലീല പ്രവീണിനോട് പറഞ്ഞു..! പിന്നെ തിരിഞ്ഞ് നോക്കിയപ്പോ പട്ടിയുടെ കൂടിനടുത്തേക്ക് പോകുന്ന ഒരാളെ ആണ് കണ്ടത്..! ഒരു കയ്യിൽ ടോർച്ച്, മറുകയ്യിൽ വടി..! തല ക്യാപ് പോലെ എന്തോ കൊണ്ട് മറച്ചിരിക്കുന്നു..! രാമനങ്കിൾ ആണെങ്കിൽ കോട്ടർസിലെ ലൈറ്റ് കത്തേണ്ടതാണ്..! കോട്ടർസിൽ അപ്പോഴും ഇരുട്ടായിരുന്നു..! അയാള് വടിയും കൊണ്ട് പട്ടിയുടെ കൂടിൽ തല്ലിയതും പട്ടി മിണ്ടാതെ ഇരുന്നു..!

" വന്നിരിക്കുന്നത് അപ്പൊ ഒരു കള്ളൻ തന്നെ.."

ശ്രീലീല മതിലിൽ കുനിഞ്ഞ് ഇരുന്നു..!

പ്രവീൺ : ചാടണില്ലേ..😅

ലീല :ശ്.... 🤫

ചുണ്ടത്ത് വിരൽ വച്ച് കൊണ്ട് മിണ്ടല്ലെ എന്ന് രീതിയിൽ ശ്രീലീല പ്രവീണിനോട് പറഞ്ഞു..!

പ്രവീൺ : എന്താ..🤨

ശ്രീലീല : ഗാർഡനിൽ ഒരു കള്ളൻ..🥷

പ്രവീൺ : കള്ളനാ..😳..! ചേച്ചി ആൻ്റിയെ വിളിക്ക്..!

പറഞ്ഞ് തീരും മുൻപ് ലീല കോമ്പൗണ്ടിലേക്ക് എടുത്ത് ചാടി..! ബുഷിൻ്റെ മേലേക്ക് ചാടിയത് കൊണ്ട് വേറൊന്നും പറ്റിയില്ല..! എന്ത് ചെയ്യും എങ്ങനെ ചെയ്യും എന്നൊരു ധാരണയില്ല ,പണ്ട് എങ്ങാണ്ട് പഠിച്ച് മറന്ന കരാട്ടെ ക്ലാസിൻ്റെ ബലത്തിൽ ശ്രീലീല കള്ളൻ്റെ പിന്നിലേക്ക് പയ്യെ നടന്നു..! ശരീരം ടെൻഷൻ കൊണ്ട് ചൂട് പിടിച്ചു..! ആ തണുപ്പത്തും അവള് വിയർക്കാൻ തുടങ്ങി..! ശ്വാസം കഷ്ടപ്പെട്ട് പുറത്തേക്കും അകത്തേക്കും എടുത്ത് വിട്ടു..! കള്ളനെ കണ്ടാൽ അറിയാം ആരോഗ്യവാനാണെന്ന്..! ഒരു കയ്യിൽ വടി മറ്റേ കയ്യിൽ കയ്യിൽ ടോർച്ച്..! ഇതിൽ ഏതെങ്കിലും കൊണ്ട് അല്ലെങ്കിൽ അവൻ തന്ന താൻ ആവും

💬 Comments

View all comments