Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 4 [Robert longdon]
മോൾ അവിടെ കിടന്ന് കയറ് പൊട്ടിക്കുന്നത് ഇവിടെ വരെ കേക്കാ..! നീരജ് സ്വയം പുലമ്പികൊണ്ട് ഡ്രസ് എല്ലാം മടക്കി വച്ചു..! "ഇപ്പോ വിട്ടാ ഒരു മാസത്തെ സാലറി തരാതെ ഇരിക്കോ.." ഏയ് മാന്യത ഉള്ളവരാണെങ്കിൽ തരണം..! ഇല്ലേ കിച്ചുനേ കൊണ്ട് മുട്ടൻ പണി കൊടുപ്പിക്കും..! " എന്തോരം ഫ്രീഡം നിനക്ക് തന്നതാടാ പുല്ലേ..,പാല് തന്ന കൈക്ക് തന്നെ കൊത്തണോ.." മനസാക്ഷി മൈരൻ ഉള്ളിൽ നിന്നും പിറുപിറുത്തു..! അപ്പോഴാണ് റൂമില് ഒരു കാൽ പെരുമാറ്റം കേട്ടത്..! നോക്കിയപ്പോ അച്ചു ,പിന്നാലെ ശോഭമ്മയും..!
അച്ചു : ഡാ.. നീരു നിനക്ക് തല്ല് കിട്ടി പറഞ്ഞു അമ്മ..!
കിടക്കയിലേക്ക് കയറി നിന്നു കൊണ്ട് അച്ചു ചോദിച്ചു..!
നീരജ് : ആഹ് കിട്ടി., ഒന്ന് രണ്ടെണ്ണം..!
ഇനി അവൾ മാത്രമായി അറിയാണ്ടിരിക്കണ്ടാന്ന് ഞാനും കരുതി..!
അച്ചു : നല്ലോണം കിട്ടിയ..!
നീരജ് : നി കിട്ടിയ അടിയുടെ സെൻസസ് എടുക്കാൻ വന്നതാണോ..!
അച്ചു : ഞാൻ രാത്രി ഉറങ്ങി..! ഇല്ലെങ്കിൽ ഞാനും കാണാൻ വന്നേനെ..!
നീരജ് : കാണാൻ വരാൻ ഇത് കൂത്തമ്പലത്തിലെ കഥകളി അല്ലാ കൊച്ചെ..!😒
ശോഭമ്മ : നിയിതെങ്ങോട്ടാ തുണിയെല്ലാം മടക്കി വച്ചിട്ട്..!
നീരജ് : കൂട്ടുകാരൻ വിളിച്ചു ഒന്ന് വരാൻ പറ്റോ ചോദിച്ചു..!
ശോഭമ്മ : പോയിട്ട് വാ..നീ ഇടയ്ക്ക് പോണതല്ലേ..!
കൈ രണ്ടും മടക്കി കെട്ടി ചുമരിൽ ചാരി നിന്നു കൊണ്ട് ശോഭമ്മ ചോദിച്ചു..!
നീരജ് : ഇവിടെ ഉള്ള കൂട്ടുകാർ അല്ല,നാട്ടിലെ ടീംസ് ആണ്..!
ശോഭമ്മ : അപ്പൊ പോവാൻ തന്നെ തീരുമാനിച്ച..!
നീരജ് :
💬 Comments
View all comments