0%

Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 4 [Robert longdon]

Author : Robert longdon Read All Parts 14.3K

ബെൽറ്റ് ഇടേണ്ടി വന്നു, നെറ്റിയിലും ചെറിയ മുറിവ് പറ്റിയിട്ടുണ്ട്..! കുറച്ച് നാളത്തേക്ക് റെസ്റ്റ് വേണം പറഞ്ഞു ഡോക്ടർ..! വയറിനും ചെറിയ ചതവുണ്ട്..!

ഇതെല്ലാം കേട്ട് ചിരിക്കണോ കരയണോ അറിയാതെ നീരജ് തല താഴ്ത്തി ഇരുന്നു..!

ശോഭമ്മ : ഇവനെ എങ്ങിനെ ഉണ്ട്..!

ബിന്ദു : ഇല്ല അവനെ കുഴപ്പം ഒന്നുമില്ല..! പുറത്തും കയ്യിലും ചെറിയ രീതിയിൽ നീരുണ്ട്..! വയറ് വേദന ഉണ്ടോടാ..?

നീരജ് കാര്യമില്ലെന്ന് തലയാട്ടി..!

ശോഭമ്മ : ഉം..

.

.

.

.

.

റൂമിലെ തുണിയെല്ലാം അടുക്കി പെറുക്കി വയ്ക്കുവായിരുന്നു നീരജ്..! ഇവിടെ നടന്ന കോലാഹലം ആൻ്റപ്പനെ വിളിച്ച് പറഞ്ഞപ്പോ ആ നായി പൊട്ടി ചിരിക്കുവാണ് ചെയ്തത്..! പിന്നെ ഇവിടെ കിടന്ന് ഇനി ചീയാൻ നിക്കണ്ട പറഞ്ഞു..! അടുത്ത വണ്ടിക്ക് സാധനങ്ങളും പായ്ക്ക് ചെയ്ത് വരാൻ പറഞ്ഞിട്ടുണ്ട്..! എന്തോരം അമ്പല പരിപാടികൾക്ക് പോയി തല്ല് ഉണ്ടാക്കിയിട്ടുണ്ട്..! എന്തിനെ ഇങ്ങോട്ട് കിട്ടിയിട്ട് വരെ ഉണ്ട് അന്നൊന്നും കിട്ടാത്ത ഒരു ചവിട്ടാണ് ലൈഫിൽ ആദ്യമായി കിട്ടിയതും..,അതും വയറ്റത്ത്..! അതിനേക്കാളും വലിയ സങ്കടം തോന്നിയത് ശോഭമ്മ തലിയപ്പോഴാണ്..! ഇതാണ് പറയുന്നത് നമ്മൾ ആരെയും അതിര് വിട്ടു സ്‌നേഹിക്കരുതെന്ന്..! ഇവിടത്തെ കാര്യങ്ങൾ മാമനെ വിളിച്ച് ബിന്ദു ചേച്ചി പറഞ്ഞു..! മാമൻ വിളിച്ച് എന്നെ പറയാത്ത ചീത്തയില്ല..! ഇപ്പൊ തെറ്റ് മൊത്തം എൻ്റെ ഭാഗത്താണ്, തെറ്റുകാരൻ ഞാനും..! അല്ലേലും ആ മൈരിനെ മതിലു ചാടി ഉണ്ടാക്കിയാലെ അറിയൂ..! ഗേറ്റ് തുറക്കാൻ പറഞ്ഞ ഞാൻ പോയി തുറന്ന് കൊടുക്കില്ലേ..! അതല്ലേ മെയിൻ ആയി എൻ്റെ പണി തന്നെ..! രാവിലെ തൊട്ട് കഴുവേറി

💬 Comments

View all comments