0%

Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 4 [Robert longdon]

Author : Robert longdon Read All Parts 14.3K

പയ്യന് കാര്യമായിട്ട് ഒന്നും പറ്റിയിട്ടില്ല പക്ഷേ ആ പെണ്ണിനെ കിട്ടേണ്ടത് പോലെ കിട്ടിയിട്ടുണ്ട് എന്ന് അവളുടെ ഇപ്പോഴത്തെ രൂപം കണ്ടാൽ അറിയാം..! ഡോർ തുറന്ന് വന്ന ശോഭമ്മ ഡോർ തുറന്ന് ആ പെണ്ണിനെ ഇറക്കി..! കഴുത്തിൽ ബെൽറ്റ് ഒക്കെ ഇട്ട് ഇപ്പൊ മുടുക്കിയിട്ടുണ്ട്..! നെറ്റിയിൽ സ്പോർട്സ് ബാൻഡ് പോലെ കെട്ടിയിരിക്കുന്ന വെള്ളത്തുണി..! നീരജിനെ ചിരി വന്നു..! അവൻ നടന്ന് ചായപ്പിനകത്തേക്ക് നടന്നു..! അവിടെ ബിന്ദു ചേച്ചി എന്തോ അരയ്ക്കുന്നുണ്ടായിരുന്നു..! ബെൽറ്റ് ഇട്ട് കാറിൽ നിന്ന് ഇറങ്ങുന്ന രംഗം മനസിലേക്ക് വന്നപ്പോ അവൻ ഒന്നൂടി ചിരിച്ചു..! ഇപ്രാവശ്യം ചിരി അടക്കി പിടിക്കാൻ നിന്നില്ല..! ചിരിച്ച് കഴിഞ്ഞപ്പോഴാണ് വയറിൽ അസഹ്യമായ വേദന അനുഭവപെട്ടത്..! നീരജ് വയറ് പൊത്തിപ്പിടിച്ച് കൊണ്ട് നിലത്തേക്ക് ഇരുന്നു..! ഒപ്പം നല്ല വൃത്തിക്ക് നാല് ചുമയും..! ചുമച്ച് കഴിഞ്ഞപ്പോ കുടൽമാല വല്ലതും പുറത്തേക്ക് വന്നിട്ടുണ്ടോ എന്നാണ് നീരജ് നോക്കിയത്..! കണ്ണെല്ലാം നിറഞ്ഞു ആ ചുമയിൽ തന്നെ..! നീരജിന് നേരെ ബിന്ദു ചേച്ചി ഗ്ലാസിൽ എന്തോ വെള്ളം നീട്ടി..!

ബിന്ദു : ഇന്നാ..ഇഞ്ചി നീരാ..! വയറിൽ ചവിട്ട് കിട്ടിയതല്ലേ ഇതൊന്ന് കുടിച്ചോ വല്ല ചതവോ മറ്റോ ഉണ്ടെങ്കിലോ..!

നീരജ് അത് വാങ്ങി കുടിച്ചു..! കണ്ണീക്കൂടെയും മൂക്കിക്കൂടെയും പുക പോയപ്പോലെ,ഇഞ്ചിയുടെ എരിവ് നീര് തൊണ്ട വഴി അന്നനാളത്തിലേക്ക് ഒഴുകിയിറങ്ങി..! ഈ സമയത്താണ് അങ്ങോട്ടേക്ക് ശോഭമ്മ കടന്ന് വന്നത്..!

ബിന്ദു : അവർക്ക് എങ്ങനെ ഉണ്ട് ചേച്ചി..!

വന്നപാടെ ശോഭമ്മയോട് ബിന്ദു ചേച്ചി ചോദിച്ചു..!

ശോഭമ്മ : പ്രവീണിനെ വല്യ കുഴപ്പം ഇല്ല കവിളത്ത് ചെറിയ നീര് ഉണ്ട്..! ലീലക്ക് കഴുത്തില്

💬 Comments

View all comments