Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 5 [Robert longdon]
ബോൾഷെവിക്കുകളും..!മെൻഷെവിക്കുകൾക്ക് നേതൃത്വം നൽകിയത് കേരൻസ്കി,അലക്സാണ്ടർ കെരൻസ്ക്കിയും ബോൾഷെവിക്കുകൾക്ക് നേതൃത്വം നൽകിയത് വ്ളാഡ്മിർ ലെനിനുമാണ്..!🔊
അച്ചു : ഒന്ന് ഒച്ച കുറച്ച് വായിക്കൊ..! എനിക്കിവിടെ പഠിക്കണം..!😤
ഫോണിലെ പിഎസി പിഡിഫ് നോക്കി റഷ്യൻ വിപ്ലവത്തിന് കുറിച്ച് പഠിക്കുന്ന നീരജ് തലയുയർത്തി അച്ചുവിനെ നോക്കി..!
നീരജ് : അതിന് നി എഴുതുവല്ലേ..! 👀
അച്ചു : ഏതാണെങ്കിലും എന്താ..! ഞാനും പഠിക്കണില്ലെ , നിന്നെപ്പോലെ ഞാൻ ഒച്ച ഇടുന്നില്ലല്ലോ..😡
നീരജ് : നിഞെ പോലെ ഞഞഞാ...ഒന്ന് പോടി കുരിപ്പെ..! നിനക്ക് റഷ്യൻ റെവലൂഷൻ എന്താണെന്ന് അറിയോ, രക്തരൂക്ഷിതമായ ഞായറാഴ്ച എന്താണെന്ന് അറിയോ..! എന്തിനെ നിന്നെപ്പോലെയുള്ള പൊട്ടത്തിക്ക് വേണ്ടിയാണല്ലോ സ്വതന്ത്ര സമരകാലത്ത് കൊറെ ആൾക്കാർ ജീവൻ കളഞ്ഞതെന്നോർക്കുമ്പൊ എനിക്ക് ലജ്ജ തോന്നുന്നു..!😅
അച്ചു നോട്ടും ടെക്സ്റ്റും മടക്കി മാറോട് ചേർത്ത് പിടിച്ചു..! കയ്യിൽ സ്കെയിലും പെൻസിലും എടുത്ത് നീളത്തിൽ കെട്ടി വച്ച മുടി പിന്നിലേക്ക് ഇട്ട് നീരജിന് നോക്കി ദഹിപ്പിച്ചു..! എന്നിട്ട് കോട്ടർസിനെ പുറത്തേക്ക് നടന്നു..!
നീരജ് : നി ഒന്നും പഠിച്ചിട്ടിലെന്ന് ഞാൻ എല്ലാരോടും പറഞ്ഞു കൊടുക്കും..! നി ഇത്ര നേരം പഠിക്കാണ് പറഞ്ഞിട്ട് ഫോണും നോക്കുവായിരുന്നെന്നും ഞാൻ പറഞ്ഞു കൊടുക്കും..😈
അച്ചു : നി പോടാ...🤧
പുറത്ത് നിന്നും അച്ചു ഉറക്കെ വിളിച്ച് പറഞ്ഞിട്ട് വീട്ടിലേക്ക് നടന്നു..!
(വീട്ടിലെ അടുക്കള )
ബിന്ദു : എന്തൊക്കെ ആണല്ലേ ചേച്ചി നടക്കുന്നത്..? അല്ലെങ്കിലും ആരായിരിക്കും ഇതൊക്കെ ചെയ്യുന്നത്..?
ശോഭ : അതന്നെ ഞാനും കരുതിയത്..! ഈ മനുഷ്യന്മാര് തന്നെ മനുഷ്യന്മാരെ കൊല്ലാ വച്ചാ..!
ബിന്ദു : ഇത് ചെലപ്പോ നമ്മളന്ന്
💬 Comments
View all comments