Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 5 [Robert longdon]
ടിവിയിൽ കണ്ട സിനിമയില്ലെ ചേച്ചി.. ആ പൊലീസുകാരെ കൊല്ലുന്നത്..!
ശോഭ : ആ...
ബിന്ദു : അതുപോലെ ആയിരിക്കും..!
ബിന്ദുവും ശോഭ ചേച്ചിയും അടുക്കളയിൽ ഇരുന്ന് ന്യൂസിൽ കണ്ട വാർത്തയുടെ കാര്യം പറയുവായിരുന്നു ..! അപ്പോഴാണ് ബുക്കും കെട്ടി പിടിച്ചു അച്ചു അങ്ങോട്ടേക്ക് വന്നത്..!
ബിന്ദു : ഇത്ര നേരത്തെ പഠിച്ച് കഴിഞ്ഞാ എൻ്റെ മോള്..?😊
അച്ചു : അമ്മാ..🤧
അച്ചു ബിന്ദുവിനെ നോക്കി ചിണുങ്ങി..!
ബിന്ദു : എന്താടാ...?😘
അച്ചു : അവൻ എന്നെ പഠിക്കാൻ സമ്മതിക്കണില്ല..!
ശോഭ : ആര് നീരജാ..?
അച്ചു : നീരജ് എന്നെ പഠിക്കാൻ സമ്മതിക്കുന്നില്ല..!
ബിന്ദു : അവൻ എന്താ എൻ്റെ മോളെ ചെയ്തത്..?
അച്ചു : അവൻ ഉറക്കെ വായിച്ചോണ്ടിരിക്കുന്നു..!
ബിന്ദു : അവനും പഠിക്കാൻ ഉള്ളതോണ്ടല്ലെ..?
അച്ചു : അപ്പൊ എനിക്കും പഠിക്കണ്ടേ..😖
ശോഭ : ശോഭമ്മയുടെ അച്ചു മോള് വാ...! ഈ ടേബിളിൽ ഇരുന്ന് പഠിച്ചോ..!😊
കിച്ചണിലെ ഡൈനിങ് ടേബിൾ ചൂണ്ടിക്കൊണ്ട് ശോഭ പറഞ്ഞു..! അച്ചു ടൈൽസിലെ ഓരോ കളവും ചാടികൊണ്ട് കടന്നു..!
ബിന്ദു : അച്ചു...വീഴും..!
അച്ചു ചാട്ടം നിറുത്തി ടേബിളിൻ്റെ കസേരയിൽ കയറി ഇരുന്നു..! കണ്ണാടി പോലെ തിളങ്ങുന്ന ടേബിളിൽ അച്ചു ബുക്കെലാം നിവൃത്തി വച്ചു..! ചെയറിൽ ഇരുന്ന് നിലത്ത് മുട്ടാത്ത കാലുകൾ അങ്ങോട്ടും ഇങ്ങോട്ടും ആടി കളിച്ചു..! അങ്ങനെ അച്ചു എഴുതി കൊണ്ടിരിക്കുമ്പോഴാണ് തലയിൽ പൂക്കാവാടിയും
ചുവന്ന് വരുമ്പോലെ ലീല അങ്ങോട്ടേക്ക് വന്നത്..! അച്ചുവിനെ കണ്ടപ്പോ ലീല ഡൈനിങ് ടേബിളിൻ്റെ ചെയർ പിന്നിലേക്ക് വലിച്ചിട്ട് അച്ചുവിൻ്റെ അടുത്തായി ഇരുന്നു..! എഴുത്തിനിടയിലും
💬 Comments
View all comments