0%

Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 5 [Robert longdon]

Author : Robert longdon Read All Parts 4668

പോണോ..?

ശോഭമ്മ : അതേ ഇത്ര നേരത്തെ പോണോടാ..? ഇന്നലെ പോയത് പോലെ പോയ മതി..!🤗

നീരജ് : അതൊന്നും പറഞ്ഞാ പറ്റില്ല..! വേഗം പോയ വേഗം അവിടെ എത്താലോ..😃

നീരജ് നിന്ന് പരുങ്ങി..!

ബിന്ദു : ഏഹ്...👀

നീരജ് : അല്ല ഇന്നലെ സൊസൈറ്റിയിലെ ചേച്ചി പറഞ്ഞു നേരത്തെ വന്നാലേ പാല് തരൂളുന്നു..!

ശോഭമ്മ : സൊസൈറ്റിയിൽ എപ്പോ പോയാൽ എന്താ...പാല് കിട്ടില്ല..!

നീരജ് : അത്... ആ ബാലൻസ് പാല് അവർ മെയിൻ സെൻ്ററിലേക്ക് കയറ്റി അയക്കും..! അപ്പൊ കുറച്ചും കൂടി നേരത്തെ പോയ വേഗം വരാലോ..! ഏത്..😁

ബിന്ദു : ഉവ്വാ ...

നീരജ് : ചേച്ചി ലാഗ് അടിപ്പിക്കാതെ ആ പത്രം എടുത്ത് താ പോയിട്ട് കുറേ പണി ഉള്ളതാ...!

നീരജ് ധൃതി കൂട്ടിയപ്പോ ബിന്ദു ചേച്ചി പാൽ പാത്രം എടുക്കാൻ അടുക്കളയിലേക്ക് പോയി...

>>> സൊസൈറ്റിയിൽ

നീരജ് : നി വായിട്ടലയ്ക്കാതെ അവള് വരുണ്ടോന്ന് നോക്ക്...!

കിച്ചു : നിങ്ങൾക്കിത് ഓവറായി തോന്നണില്ലേ..😐

നീരജ് : എന്താടാ..🙂

കിച്ചു : നിങ്ങള് തന്നെ ചിന്തിച്ച് നോക്ക്..! ഇന്നലെ പാല് വാങ്ങാൻ വന്നു,കൗണ്ടറിൽ കണ്ടു ഇന്നിപ്പോ പിന്നെയും വന്നു ഇഷ്ടപ്പെട്ടെന്ന് പറയുന്നു..!

നീരജ് : അതിനിപ്പൊ എന്താ..!

കിച്ചു : എന്നാലും ഇതെല്ലാം ഇത്തിരി ഓവറായി തോന്നണില്ലേ..!

നീരജ് : ഓ...ഞാൻ ചെയ്താ ബോറും അല്ലു അർജുൻ ചെയ്താ ട്രൂ ലവും...😕

കിച്ചു : അങ്ങനെ അല്ല അണ്ണാ..! നമുക്ക് ആ പെണ്ണിനെ കുറിച്ച് ഒന്നും അറിയില്ലല്ലോ,പേര് അറിയില്ല,വീട് അറിയില്ല..! എന്തിനെ കല്യാണം കഴിഞ്ഞതാണൊ പോലും അറിയില്ല..!

നീരജ് ബൈക്കിൻ്റെ സീറ്റിൽ നിന്നും റോഡിലേക്ക് ഊർന്നിറങ്ങി ..!

നീരജ് : കല്യാണം കഴിഞ്ഞിട്ടുണ്ടാവോ...🙂 ഏയ് അങ്ങനെ ആണേൽ സിന്ദൂരം കാണില്ലേ..! കണ്ടാലും കല്യാണം കഴിഞ്ഞ ലുക്ക് ഒന്നുമില്ല..!

കിച്ചു : ഇപ്പൊ നേരത്തെ കെട്ടുന്നതാണ് ട്രെൻഡ്..!

നീരജ് : അപ്പൊ നീയെന്താ പറഞ്ഞ് വരുന്നത്...! അപ്പൊ എൻ്റെ പ്രേമത്തിനെ ഒന്നും ആർക്കും വില ഇല്ലേ..!😐

കിച്ചു : ദേ...അണ്ണാ അണ്ണാ വിളിച്ച വാ

💬 Comments

View all comments