Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 5 [Robert longdon]
സംസാരിച്ചു കൊണ്ടിരിക്കുമ്പോഴാണ് നമ്മുടെ കഥാനായകൻ്റെ വരവ്..! ഇന്നലെ കണ്ട അതേ പെണ്ണിനെ ഇന്നും കാണാൻ ഉള്ളത് കൊണ്ട് കിച്ചുവിൻ്റെ നിർദേശപ്രകാരം ടീഷർട്ടും പാൻ്റ്സും ഇട്ടാണ് നീരജ് വന്നത്..! ഇന്നലെ ചെലപ്പോ നിക്കറിട്ട ഒരു ബംഗാളി ആയിട്ടാണ് അവൾ കണ്ടതെങ്കില് ,താൻ ബംഗാളി അല്ല മലയാളി ആണ് എന്ന് അറിയിക്കുന്നതിനായി ഒരു കോൽ കുറിയും നെറ്റിയിൽ ഇട്ടിട്ടുണ്ട്..! എന്തൊക്കെയാണെങ്കിലും കുളിച്ചിട്ടുണ്ടെല്ലോ ഹൈറ്....
നീരജ് : ചേച്ചീ....😁
നീരജിൻ്റെ വിളിയിൽ അവർ മൂന്നാളും അവനെ തന്നെ തിരിഞ്ഞു നോക്കി..! പക്ഷേ ലീലയുടെ മുഖത്ത് നീരജിന് കണ്ടപ്പോ അമർഷം മാത്രം..!
ബിന്ദു : നീയിത് എങ്ങോട്ടാ..?👀
നീരജ് : ഗസ്,എങ്ങോട്ടായിരിക്കും..!😌
ബിന്ദു : അമ്പലത്തിൽ പോകുന്ന കാര്യം നി എന്നോട് പറഞ്ഞില്ലല്ലോ..👀
നീരജ് : അമ്പലത്തിലേക്കൊന്നുമല്ല ...😌
ബിന്ദു : പിന്നെ...?
നീരജിൻ്റെ നിൽപ്പും ഭാവവും രൂപവും കണ്ട് ബിന്ദു ചേച്ചി ചോദിച്ചു..!
നീരജ് : മറന്ന സൊസൈറ്റിക്ക് പോണ്ടെ.. പാല് വാങ്ങണ്ടേ..!
ബിന്ദു : നി ഇന്നലെ പോവിലാന്നല്ലേ പറഞ്ഞത്...?
നീരജ് : അത് ഇന്നലെ അല്ലെ..! ചേച്ചി വേഗം പോയി പാത്രം എടുത്തിട്ട് വന്നേ..!
ബിന്ദു : അതിനെ ഇത്ര നേരത്തെ പോണോ..?
ശോഭമ്മ : അതേ ഇത്ര നേരത്തെ പോണോടാ..? ഇന്നലെ പോയത് പോലെ പോയ മതി..!🤗
നീരജ് : അതൊന്നും പറഞ്ഞാ പറ്റില്ല..! വേഗം പോയ വേഗം അവിടെ എത്താലോ..😃
നീരജ് നിന്ന് പരുങ്ങി..!
ബിന്ദു : ഏഹ്...👀
നീരജ് : അല്ല ഇന്നലെ സൊസൈറ്റിയിലെ ചേച്ചി പറഞ്ഞു നേരത്തെ വന്നാലേ പാല് തരൂളുന്നു..!
ശോഭമ്മ
💬 Comments
View all comments