0%

Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 5 [Robert longdon]

Author : Robert longdon Read All Parts 4688

നീരജ് : നിനക്കും കൂടി പറഞ്ഞു തരാനാ..😳 നീയല്ലേ മൈരെ അന്ന് നിന്ന് കഥാപ്രസംഗം നടത്തിയത്..!

കിച്ചു : ഞാനോ എന്ന്..! 👀

നീരജ് : എടാ...അന്ന് പോസ്റ്റിൽ ഇരുന്ന് അടിച്ചപ്പോ..!

കിച്ചു : അത് ഞാനൊരു ഓളത്തിന് തള്ളിയതല്ലെ..! അണ്ണന് അറിയാവുന്നതല്ലേ എൻ്റെ ഓരോ കഥകള്..! പിന്നെ അങ്ങനെ ഒരു ട്രിക് ഉണ്ടേൽ ഞാൻ ഇങ്ങനെ ഈച്ച ആട്ടി ഇരിക്കോ..!

മനസിൻ്റെ കോണിൽ നിന്നും അച്ചുവിൻ്റെ വാക്കുകൾ അലയടിച്ചു കേട്ടു,ഒരു അശരീരി പോലെ..! " നീയൊരു മണ്ടനാ..പോടാ മണ്ടാ..! " 😅

നീരജ് : അപ്പൊ ഞാൻ എന്താ ചെയ്യണ്ടത്..?😤

കിച്ചു : അത് എന്നോടാണൊ ചോദിക്കുന്നത് അണ്ണന് തോന്നണതെന്തോ അത് ചെയ്യ്..! ആ അണ്ണാ ഈ പെൺപിള്ളർക്ക് ഈ ധൈര്യത്തോടെ പറയുന്ന ആൺപിള്ളരെ ആണ് ഇഷ്ടം..! അണ്ണൻ കേട്ടിട്ടില്ലേ " ഇവളെ എങ്ങിനെ നോക്കണമെന്ന് എനിക്കറിയാ...

നീരജ് ഫോൺ വെച്ചു..!

നീരജ് : ( ഇവളെ എങ്ങിനെ വളയ്ക്കണമെന്ന് എനിക്കറിയാ..! അതിനുള്ള ചങ്കൂറ്റം ഒക്കെ നീരജിനുണ്ട്..!)

നീരജ് സ്വയം മനസിൽ പറഞ്ഞ് കൊണ്ട് കൗണ്ടറിൻ്റെ ഭാഗത്തേക്ക് നടന്നു..! കൃഷ്ണ രജിസ്റ്റർ എഴുതുന്ന തിരക്കിൽ ആയിരുന്നു..!

നീരജ് : ( സൊസൈറ്റിയിൽ ഇത്രയും മാത്രം എഴുതാൻ എന്താ ഉള്ളത് 🤔..)

നീരജ് : കൃഷ്ണ എന്നാണല്ലേ പേര്..!☺️

നീരജ് രണ്ടും കൽപ്പിച്ച് കൊണ്ട് ചോദിച്ചു..! നീരജിൻ്റെ ചോദ്യം കേട്ട് ഗ്രില്ലിട്ട കമ്പികൾക്ക് ഇടയിലൂടെ കൃഷ്ണ തലയുയർത്തി നോക്കി..! കൺ മഷി ഇട്ട കണ്ണുകൾ വികസിച്ചു..!

നീരജ് : രമ ചേച്ചി വിളിക്കുന്നത് കേട്ടു..! ഞാൻ നീരജ് എനിക്കൊരു ..

നീരജ് പറയാൻ തുടങ്ങിയതും രമ ചേച്ചി പാത്രവും കൊണ്ട് അങ്ങോട്ടേക്ക് വന്നു..!

രമ : പാത്രം തായൊ..!

നീരജിൻ്റെ കയ്യിലെ പാത്രം രാമചേച്ചി വാങ്ങി ..! അതിൻ്റെ അടപ്പ് തുറന്ന് രമ ചേച്ചി പാൽ ഒഴിക്കുന്ന സമയത്ത്..! നീരജ് ഗ്രില്ലിനോട് കുറച്ച് കൂടി ചേർന്ന് നിന്നു..!

നീരജ് : കൃഷ്ണെ..എനിക്ക് നിന്നെ കണ്ടപ്പോഴേ ഇഷ്ടം ആയി..! കൊറെ ആയി പറയണം കരുതി ഇരുന്നതാ പക്ഷേ പറയാൻ പറ്റിയില്ല..!

💬 Comments

View all comments